0%

Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 90.8K

നോക്കി.

"എടോ, ഞാനും വിവാഹിതനാണ്. പക്ഷേ ഭാര്യ മരിച്ചുപോയി. രണ്ടുവയസ്സുള്ള ഒരു മകളുണ്ട്. അവൾക്ക് ഒരമ്മയും എനിക്ക് എന്നോട് ആത്മാർത്ഥതയുള്ള, എന്റെ കുഞ്ഞിനോട് സ്നേഹമുള്ള ഒരു ഒരു ഭാര്യവേണം. എനിക്ക് അവളെ ഇഷ്ട്ടമാണ്. നീയൊന്ന് പറഞ്ഞു മനസ്സിലാക്കൂ."

വെങ്കിടി ശാന്തനായി തന്റെ സാഹചര്യം അവളെ പറഞ്ഞു മനസ്സിലാക്കിയിട്ട് കാന്റീനിലേക്ക് നീങ്ങി നേരെ വനജയുടെ അടുത്തേക്ക് ചെന്നു. സംഗീതയോട് ഒന്ന് പുഞ്ചിരിച്ചിട്ട് വനജയോട് കോഫിക്ക് ഓർഡർ കൊടുത്തു.

"സംഗീ. എന്നോട് അനാമിക കുറച്ച് കാര്യങ്ങൾ സംസാരിച്ചു. ഞാൻ അവളോടും കുറച്ച് കാര്യങ്ങൾ സംസാരിച്ചു. ഇനി നമ്മൾ രണ്ടുപേരും കുറച്ച് കാര്യങ്ങൾ സംസാരിക്കാനാണ് ബാക്കിയുള്ളത്. ദയവ് ചെയ്ത് അനാമിക പറയുന്നത് കേട്ടിട്ട് എന്നോട് മറുപടി എന്തായാലും മനസ്സ് തുറന്ന് പറയൂ."

വെങ്കിടി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അനാമിക അപ്പോഴേക്കും അങ്ങോട്ട് എത്തി. ഒരു കള്ളച്ചിരിയോടെ അവൾ സംഗീതയെ ഒളികണ്ണിട്ടു നോക്കി. സംഗീത അവളെയും.

"എല്ലാം അറിഞ്ഞില്ലേ. ഇനി ഒന്നുകൂടി പറയാം. ഇപ്പോ ആ നായ്ക്കളിൽ നിന്ന് എന്നെ സേഫ് ആക്കി കൊണ്ടുനടക്കുന്നത് ആ ഭീകരനാണ്. അങ്ങേരുടെ എല്ലാ കരുതലും ഭീകരമായിട്ട് നടക്കുന്നുണ്ട്. ഇഷ്ട്ടമാണ്, ജീവനാണ് എന്നൊക്കെ പറഞ്ഞു പിന്നാലെ കൂടിയിട്ട് ആദ്യത്തെ ആവേശമൊക്കെ കഴിയുമ്പോ അവൻ അടിച്ചതിന്റെ മിച്ചമല്ലേ, മറ്റവൻ കുടിച്ചതിന്റെ മിച്ചമല്ലേ എന്നൊക്കെ പറഞ്ഞു ജീവിതം നശിപ്പിക്കാൻ അല്ലേ. എന്നെ വെറുതെ വിട്ടൂടെ.? ഞാനൊരു പാവമാണ്. നിങ്ങടെയൊക്കെ പുത്തൻ ജീവിത സൂത്രങ്ങൾ ഒന്നും എനിക്ക് അറിയില്ല ചേട്ടാ."

നല്ല ആത്മവിശ്വാസത്തോടെ ഉറച്ച ശബ്ദത്തിൽ സംഗീത പറഞ്ഞു. വെങ്കിടിക്ക് അതിശയം തോന്നി. ഇത്ര മനോഹരമായ ശബ്ദത്തിൽ

💬 Comments

View all comments