Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]
"ആ വെങ്കിടി.. എന്തുണ്ട് വിശേഷം.?"
അവനെന്തിനാണ് വന്നിരിക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിട്ടും അവൾ ആ കാര്യം ഓർമ്മയില്ലാത്തത് പോലെ ഭാവിച്ചു. വെങ്കിടി മുകളിലേക്ക് കയറി. അനാമിക കാന്റീനിൽ ഇരിക്കുന്ന വാഹിദിനെയും കൂടെയുള്ള കൂട്ടുകാരികളെയും ഒന്ന് നോക്കി. സംഗീത വനജ ചേച്ചിയുമായി സംസാരിച്ചു നിൽക്കുകയാണ്.
"അനാമികെ, എന്തായി ഞാൻ പറഞ്ഞ കാര്യം.? നീ അവളോട് പറഞ്ഞോ?"
വെങ്കിടെഷ് പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. പെൺകുട്ടികൾ വട്ടംചുറ്റിയിരിക്കുന്ന വാഹിദ് ഇടയ്ക്കിടെ തങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവൻ മനസ്സിലാക്കി. വനജയുടെ അടുത്ത് സംസാരിച്ചു നിൽക്കുന്ന സംഗീതയെ അവനൊന്നു നോക്കി. ചുവന്ന എംബ്രോയ്‌ഡ്‌റി പൂക്കളുള്ള ഇളം റോസ് ചുരിദാറിലൂടെ അവളുടെ സൗന്ദര്യം എവിടെയാകെ ഒരു വസന്തം തീർക്കുന്നതുപോലെ അവന് തോന്നി.
"വെങ്കിടി, നീ കരുതുന്നത് പോലെയല്ല അവളുടെ ജീവിതം. നീയൊരുപാട് പ്രണയവും ആഗ്രഹങ്ങളും ഉള്ളിൽ ചുമന്നതായിരിക്കാം അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അവളെ ഒരാൾ പ്രണയിച്ചു വിവാഹം ചെയ്ത് ഒരു ദിവസം പോലും ഒന്നിച്ചു ജീവിക്കാതെ മുങ്ങിയ അനുഭവമുള്ള പെണ്ണാണ്. അയാളെ അന്വേഷിച്ച് ഇവിടെയെത്തിയതാണ് സംഗി. അയാളെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞു അങ്ങേരുടെ സുഹൃത്ത് അവളെ അയാളുടെ മുറിയിൽ പൂട്ടിയിട്ട് നന്നായി ഉപയോഗിച്ചു. ഇപ്പൊ വാഹിദിക്ക അവരിൽ നിന്ന് അവളെ പ്രൊട്ടക്റ്റ് ചെയ്യുകയാണ്. വെറുതെ അവളെ ഇനി നീയും തകർത്തു കളയരുത്. ഇക്കയെ നിനക്ക് അറിയാഞ്ഞിട്ടാണ്. ആ ചതിച്ചവൻ ഇപ്പൊ എഴുന്നേറ്റ് നിൽക്കുന്നുണ്ടോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ്. നിന്നെ വാഹിദ്ക്ക വെറുതെ വിടില്ല."
അനാമിക ശാസനയുടെ സ്വരത്തിൽ ഒരു താക്കീത് പോലെ പറഞ്ഞു. അവൻ അവൾ പറയുന്നത് മുഴുവൻ കേട്ട് നിന്നിട്ട് സംഗീതയെ ഒന്ന്
💬 Comments
View all comments