0%

Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 92K

എന്താ കാര്യമെന്ന് ആംഗ്യത്തിൽ അന്വേഷിച്ചപ്പോൾ അനാമിക കോപം കാരണം ശക്തമായി കിതച്ചുകൊണ്ട് അവരെ നോക്കി നിന്നു. പിന്നെ വാഹിദിന്റെ കൈപിടിച്ചു നടക്കാൻ ശ്രമിച്ചു.

"നീ നടന്നോ. അവരുടെ കൂടെ ചെല്ല്. ഞാൻ കുറച്ചുനേരം ഇവിടിരിക്കട്ടെ."

വാഹിദ് അനാമികയുടെ കൈ മുക്തമാക്കി അവളെ കൂട്ടുകാരികളുടെ കൂടെ പറഞ്ഞുവിട്ടു. എല്ലാവരും ഒറ്റയായും കൂട്ടമായും അവിടെ നിന്ന് പോയിതുടങ്ങി. ആരെയും അഭിമുഖീകരിക്കാൻ കഴിയാതെ നിറഞ്ഞ മിഴികളുമായി ജൂലി തലയും താഴ്ത്തി നിന്നു. ഒടുവിൽ വാഹിദും അവളും വനജയും മാത്രം അവിടെ ബാക്കിയായി.

"മോള് ചെല്ലുന്നില്ലേ. ഇതൊക്കെ ചെങ്ങായിമാരുടെ കൂടെയുള്ള കശപിശയായി കണ്ടാൽ പോരെ. ഇങ്ങനെ കണ്ണുകലങ്ങാൻ മാത്രം എന്തിരിക്കുന്നു."

വനജ ജൂലിയുടെ അടുത്തേക്ക് വന്ന് അവളുടെ മുതുകിൽ കൈവച്ചു ആശ്വസിപ്പിച്ചു.

"മാറിനിക്ക് തള്ളേ. നിങ്ങളാരാ എന്റെ അമ്മയോ അതോ അമ്മായയമ്മയോ."

ദേഷ്യം അടക്കിനിർത്തി നിൽക്കുകകയായിരുന്ന ജൂലി വനജയെ പിടിച്ചു തള്ളിക്കൊണ്ട് ചീറി. വനജ ഒരുഭാഗത്തേക്ക് വേച്ചുപോയി. അവർ അമ്പരപ്പോടെ ജൂലിയെയും വാഹിദിനെയും ഒന്നുനോക്കിയിട്ട് വേഗം ടേബിളിൽ ഉണ്ടായിരുന്ന കപ്പുകൾ എടുത്തു തുടങ്ങി. വാഹിദ് ചാടി എഴുന്നേറ്റ് ജൂലിയുടെ മുന്നിൽ നിവർന്നു നിന്നതും പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം ഉയർന്നതും ഒരുമിച്ചായിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാതെ ജൂലി മുന്നിലേക്ക് കുനിഞ്ഞുപോയി. തലകറങ്ങുന്നത് പോലെ തോന്നിയപ്പോൾ അവൾ വാഹിദ് ഇരുന്ന കസേരയുടെ അടുത്തേക്ക് നീങ്ങി അതിൽ താങ്ങിപ്പിടിച്ചു. വനജ ഞെട്ടലോടെ വാഹിദിനെ തുറിച്ചു നോക്കി. അവൻ തീപ്പന്തം പോലെ നിൽക്കുകയാണ്. ഇത്ര ഗാഭീര്യമുള്ള സുന്ദരനായ ആ യുവാവിന്റെ ശാന്തമായ മുഖത്തെ ദേഷ്യഭാവം അവർ രണ്ടുപേരും ആദ്യമായി കാണുകയായിരുന്നു. തേങ്ങികരഞ്ഞുകൊണ്ട് ജൂലി അടികൊണ്ട കവിളിൽ

💬 Comments

View all comments