Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]
പൊത്തിപ്പിടിച്ചുകൊണ്ട് മുഖം കുനിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി. വാഹിദിന്റെ മുന്നിലൂടെ കടന്നുപോകാൻ നേരം അവൻ അവളുടെ മുതുകിൽ പിടിച്ചു നിർത്തി.
"നിന്റെ അമ്മയാകാൻ പ്രായമുള്ള സ്ത്രീയാണ്. മനുഷ്യർക്ക് ദേഷ്യം വരും, അത് പുറത്തുകാണിക്കുകയും വേണം. എന്നുവെച്ചു ആളും തരവും നോക്കിവേണം കൈപൊക്കാൻ. മാപ്പ് പറഞ്ഞിട്ട് പോയാൽ മതി."
വാഹിദിന്റെ സ്വരം തണുത്തുറഞ്ഞ പാർവ്വതത്തിന്റെ ശാന്തതയുണ്ടെങ്കിലും ഉള്ളിൽ ലാവ തിളച്ചുമറിയുന്ന അഗ്നിപാർവ്വതത്തിന്റെ തീക്ഷണതയുള്ളതായിരുന്നു. അവൾക്ക് ഇനിയൊരു പ്രതിഷേധത്തിന്റെ ത്രാണിയില്ലായിരുന്നു. ദയനീയമായി അവനെയൊന്നു നോക്കണമെന്ന് ജൂലിയുടെ തളർന്ന മനസ്സ് അവളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും മുറിവേറ്റ മനസ്സ് തലയുയർത്താൻ അനുവദിച്ചില്ല. വാഹിദ് അവളുടെ കൈത്തണ്ടയിൽ കടന്ന് പിടിച്ചു വനജയുടെ അടുത്തേക്ക് അവളെ വലിച്ചു കൊണ്ടുപോയി നിർത്തി. എന്നിട്ട് ഒന്നും പറയാതെ മാറിനിന്നു.
"വേണ്ട മോനെ. എന്തിനാ ഇതൊക്കെ. ഞാൻ എന്റെ പണിയും നോക്കി ഇവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നതിനു പകരം മോൾടെ കാര്യത്തിൽ ഇടപെട്ടതുകൊണ്ടല്ലേ. ഞാൻ അനാവശ്യമായി മോളെ ചെന്ന് പിടിക്കാൻ പാടില്ലായിരുന്നു."
നിറഞ്ഞു നിൽക്കുന്ന മിഴികളിലൂടെ വാഹിദിന്റെ മുഖത്തേക്ക് നോക്കി തളർന്ന പുഞ്ചിരിയോടെ പറഞ്ഞു. അവർ സാരിതലപ്പുകൊണ്ട് കണ്ണുകൾ ഒപ്പി.
"ഇവിടെ അത്രവലിയ കോർപറേറ്റ് നിലവാരം ഒന്നുമില്ല ചേച്ചീ. എല്ലാവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും തിരിച്ചറിഞ്ഞും ജീവിക്കുന്നവർ മാത്രേയുള്ളൂ. അത്ര മുന്തിയ തറവാട്ടുകാർ ആണെന്ന് തോന്നുന്നവർ അതിന് പറ്റിയവരെ കണ്ടുപിടിച്ചോട്ടെ."
വാഹിദ് ജൂലിയെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. അവൾ മുഖമുയർത്തി അവനെനോക്കിയില്ലെങ്കിലും അവന്റെ കണ്ണുകൾ തന്റെ മുഖത്താണെന്ന് അവൾക്ക് അറിയാമായിരുന്നു. കുറച്ചുനേരം അവൾ അനങ്ങാതെ തേങ്ങലുകൾ അടക്കി കവിൾ പൊത്തിപ്പിടിച്ചു നിന്നു. കണ്ണിൽ നിന്ന് മൂക്കിന്റെ അരികിലൂടെ കണ്ണുനീർ ചുവന്ന് തടിച്ച
💬 Comments
View all comments