0%

Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 92.1K

24)

ജൂലിയെ അടിമുടി വിറക്കുന്നുണ്ടായിരുന്നു. വനജ ചേച്ചിയുടെ മുന്നിൽ താൻ പിടിക്കപ്പെട്ടതിന്റെ നാണവും വാഹിദിന്റെ കുരുത്തക്കേടിൽ നിന്ന് രക്ഷപ്പെട്ട നിമിഷം തന്നെ രഞ്ജിനി മാഡം ചവുട്ടിക്കുലുക്കി മുകളിലേക്ക് കയറിവന്നതും അവളിൽ പരിഭ്രാന്തിയുണ്ടാക്കി.

"എന്താ ഇവിടുണ്ടായത്.? ഇതുവരെ ഇത്തരം മാർക്കറ്റ് നിലവാരമുള്ള അപശബ്ദങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല ല്ലൊ.'

രഞ്ജിനി വാഹിദിന്റെയും ജൂലിയുടെയും മുന്നിൽ നിന്ന് മുരണ്ടു. അവൾ കോപംകൊണ്ട് വിറക്കുന്നുണ്ടെങ്കിലും അത് വിദഗ്ദമായി അടക്കിനിർത്തി പക്വതയോടെയാണ് ചോദ്യം ചെയ്യുന്നത്. മാത്രമല്ല തന്നെ പ്രതിസ്ഥാനത്തു നിർത്താൻ ഇഷ്ടമില്ലാത്തത് പോലെ ജൂലിയെ മാത്രമാണ് നോക്കുന്നത്. ജൂലി ഇനിയും തിരിഞ്ഞു നിന്നിട്ടില്ല.

"രഞ്ജു. പ്ലീസ്. അത് കഴിഞ്ഞു. വരൂ, നമുക്ക് ഓഫീസിലേക്ക് പോകാം."

വാഹിദ് അനുനയ സ്വരത്തിൽ പറഞ്ഞു. അവൻ അവളെ പേരെടുത്തു വിളിച്ചത് കേട്ടപ്പോൾ ജൂലിയിൽ ഒരു മാറ്റമുണ്ടായി. അവൾ അതിശയത്തോടെ ഇടങ്കണ്ണിലൂടെ വാഹിദിനെ ഒന്നുനോക്കിപ്പോയി. രഞ്ജു അവനെ നോക്കിയില്ല. ജൂലിയോട് എന്തോ ദേഷ്യമുള്ളത് പോലെ അവളെത്തന്നെ തുറിച്ചു നോക്കുകയാണ്.

"കഴിഞ്ഞിട്ടില്ല വാഹിദ്. കംപ്ലന്റ് എന്റെ മുന്നിൽ എത്തിയത് കൊണ്ടാണ് ഞാൻ ഇവിടെയെത്തിയത്. കുറേ നേരമായി ഇവളെ അന്വേഷിക്കുന്നു, ഇതുവരെ ഡെസ്കിൽ എത്തിയില്ലെന്ന് അറിഞ്ഞിട്ടാ ഇങ്ങോട്ട് വന്നത്."

രഞ്ജു തണുത്ത സ്വരത്തിൽ പറഞ്ഞു. വാഹിദ് അവളുടെ അടുത്തേക്ക് ചെന്നു. രഞ്ജു മുഖമുയർത്തി അവനെയൊന്നു നോക്കി. വനജ പതുക്കെ അവിടെനിന്ന് പിൻവാങ്ങി.

"രഞ്ജു, അനാമിക അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്ത് പരാതിപ്പെട്ടിരിക്കാം. അതിപ്പോ ഒരു ഒഫീഷ്യൽ ഇഷ്യൂ ആയി കാണാൻ നിക്കണ്ട. ഞാൻ ജൂലിയുമായി സംസാരിക്കുകയായിരുന്നു. കുഴപ്പമൊന്നും ഇല്ല. എല്ലാം സെറ്റ് ആണ്."

വാഹിദ് രഞ്ജുവിനെ ഉന്തിത്തള്ളി പറഞ്ഞയക്കാൻ ശ്രമിച്ചു. അവൻ തന്റെ ശരീരത്തിൽ

💬 Comments

View all comments