Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]
തളർന്ന വെയിൽ കാന്റീനിലേക്ക് പാളിവീഴുന്നുണ്ട്. തണുപ്പ് കലർന്ന അന്തരീക്ഷത്തിന്റെ സാന്ദ്രതയിലൂടെ സ്വർണ്ണ വെയിൽ ചരിഞ്ഞൊഴുകുന്നത് പോലെയുണ്ട്. എല്ലാവരും അവരവരുടെ സംസാരങ്ങളും തമാശകളുമായി പലയിടത്തുമായി ഇരിക്കുന്നു.
"ഞാനും വരും.."
വാഹിദിന്റെ മുന്നിലുള്ള കസേരയിൽ തലയും താഴ്ത്തി പിണങ്ങിയ സ്വരത്തിൽ കെറുവിച്ചരീതിയിൽ കുഞ്ഞിനെപ്പോലെ മുഖം വീർപ്പിച്ചുരിക്കുന്ന ജൂലി പറഞ്ഞു. അവൾ വാഹിദിനെ നോക്കിയതേയില്ല, പിണങ്ങിയത് പോലെ മുഖം താഴ്ത്തി ചുണ്ടു കൂർപ്പിച്ചു മേശയിൽ നഖംവച്ചു ചൊറിഞ്ഞുകൊണ്ട് ഇരുന്നതേയുള്ളൂ. അവളുടെ മുഖവും ഭാവവും കണ്ടപ്പോൾ വാഹിദിനു ചിരിവന്നു. അവൻ അറിയാതെ ചെറുതായി ചിരിച്ചു പോവുകയും ചെയ്തു. അത് കേട്ടപ്പോൾ അവൾ വാശിപിടിച്ചു തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് പോലെ മുഖം ചെറുതായി ആട്ടി. ഞാൻ ന്തായാലും വരുമെന്ന് ആവർത്തിക്കുന്നത് പോലെ മുഖം അനക്കിക്കൊണ്ട് അതേ ഇരിപ്പ് തുടർന്നു.
"എങ്ങോട്ട് വരുമെന്ന്.?"
വാഹിദ് ഒന്നും അറിയാത്തത് ഊറിവന്ന കള്ളച്ചിരി ഒളിപ്പിച്ചു നിർത്താതെ അവളുടെ ചേഷ്ടകൾ ആസ്വദിക്കുന്നത് പോലെ ചോദിച്ചു.
"എല്ലായിടത്തോട്ടും. എങ്ങിട്ടാണോ പോകുന്നത് അങ്ങോട്ടൊക്കെ ഞാനും വരും."
അവൾ മുഖം ഉയർത്താതെ തന്നെ പറഞ്ഞു. ചിരിച്ചുകൊണ്ട് വാഹിദ് അവളെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. വെളുത്ത നേർത്ത ചുരിദാറിൽ അതിമനോഹരിയായ ഒരു മാലാഖായേ പോലെ അവളിരുന്നു. ചെറിയ ചെമ്പിച്ച തലമുടി കുലകുലയായി താഴേക്ക് നീണ്ടു വിതറിക്കിടക്കുന്നു. അതിനിടയിൽ നിലാവ് പോലെ വെളുത്തു തുടുത്തു അരുണിമ കലർന്ന കവിലുകളോടെ അല്പം നാണവും കുറുമ്പും വാശിയും കലർന്ന സുന്ദരിയായ ഒരു രാജകുമാരിയുടെ മുഖം അവൻ കണ്ടു.
"അതെങ്ങിനെ ശരിയാകും. ഞാനിപ്പോ എങ്ങോട്ട് പോകുന്നുവെന്നു ഇയാൾക്ക് എങ്ങനെ അറിയാൻ കഴിയും? വീട്ടിൽ cctv കണക്റ്റ് ചെയ്യണമായിരിക്കും."
അവൻ അവളെ കൂടുതൽ ദേഷ്യപ്പെടുത്താൻ
💬 Comments
View all comments