0%

Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 93K

ഓരോന്ന് പറഞ്ഞുതുടങ്ങി. അവളുടെ ചുണ്ടിൽ ചെറിയ ചിരി മിന്നിപ്പൊലിഞ്ഞെങ്കിലും പെട്ടന്ന് നിയന്ത്രിച്ചു ഗൗരവം ഭാവിച്ചു. എന്നിട്ടും മുഖം ഉയർത്താതെ അതേപോലെ തന്നെ താഴ്ന്നിരുന്നു. വാഹിദ് ചുറ്റും നോക്കി. അടുത്ത ടേബിളുകളിൽ എല്ലാവരും അവരവരുടെ തിരക്കുകളിലാണ്. സംസാരവും കളിതമാശകളുമായി അവർ അവരുടെ ലോകത്താണ്. അനാമികയുടെയും കുറേ കൂട്ടുകാരികളുടെയും നടുവിൽ സംഗീത ചൂളിയിരിക്കുന്നതും അവൻ കണ്ടു. അവളുടെ കല്യാണമാണ്, എല്ലാവരും വളഞ്ഞിട്ട് തമാശയക്കുന്നുണ്ടാവും. വെങ്കിടി അവന്റെ കൂട്ടുകാരുടെ ഇടയിൽ വളരെ ആഹ്ലാദവാനായി സംസാരിച്ചിരിക്കുന്നു.

"ആഹാ, എന്താ രസം. എല്ലാവരും എന്തൊരു സന്തോഷത്തിലും ആഹ്ലാദതത്തിലും. ഒരാൾ മാത്രം മുഖവും വീർപ്പിച്ചു ചുണ്ടു കൂർപ്പിച്ചു കുത്തിയിരുക്കുന്നു. ഛെ ഛെ, എന്തൊരു മോശം ലോകമാണിത്."

അവൻ നിരാശ അഭിനയിച്ചുകൊണ്ട്, വല്ലാതെ മോശപ്പെട്ട ലോകത്തിന്റെ ചിന്തയിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു. അവൾക്ക് പെട്ടന്നൊരു ചിരിപ്പൊട്ടിയെങ്കിലും ചിതറിവീണ ചിരിയെ അവൾ പാതിവഴിക്ക് തടഞ്ഞു നിർത്തി.

"ഓഹ്.. വല്യ കോമഡി. പറയുന്നത് കേട്ടാൽ തോന്നും കേൾക്കുന്നവർ ചിരിച്ചു കുഴയും ന്ന്.പൊട്ടൻ."

അവൾ പുച്ഛിച്ചു ചിരിച്ചു ചുണ്ടു കോട്ടി. വാഹിദ് അപ്പോഴും ചിരിച്ചു. തന്റെകൂടെയുള്ള സമയങ്ങളെ അവൾ അവളുടേതാക്കി മാറ്റുകയാണ്. ഇടയ്ക്ക് പലപ്പോഴായി കാന്റീനിൽ വച്ച് വാഹിദ് അവളുടെ വെണ്ണക്കൽ മേനിയിൽ കുരുത്തക്കെടുകൾ കാണിക്കുകയും ചെയ്തിരുന്നത്കൊണ്ട് അവൾക്ക് ചെറിയൊരു ആത്മവിശ്വാസവും ധൈര്യവും വന്നിട്ടുണ്ടായിരുന്നു. ബഹുമാനവും ആദരവും ഉള്ളിൽ ഒളിപ്പിച്ചു നിർത്തി, അതിൽ നിന്ന് പുറത്തുചാടി അവളൊരു സ്നേഹത്തിന്റെ സ്വാതന്ത്ര്യം മനസ്സിൽ വിശാലമാക്കി നിർത്തിയിട്ടുണ്ട്. അവിടെ അവൾ വളരെ ആഹ്ലാദവതിയും സ്വതന്ത്ര്യയുമാണ്. തന്റെ ഒരേയൊരു തല്ലും അതുകഴിഞ്ഞുള്ള കുറ്റബോധത്തോടെയുള്ള ചേർത്ത് പിടിക്കലും, അത്ര നാളും അവളുടെ മനസ്സിൽ കൊണ്ടുനടന്നിരുന്ന തന്നോടുള്ള വെറുമൊരു ആകർഷണം

💬 Comments

View all comments