Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]
വളരെ ഹൃദ്യമായ പ്രണയമായി അവളുടെ ഉള്ളിൽ പടർന്നു വളരുന്നുണ്ട്.
"ഞാൻ അത്ര പൊട്ടാനൊന്നും അല്ല. ആരുകേട്ടാലും ചിരിച്ചു മണ്ണ് തിന്നുപോകുന്ന കോമഡി തന്നാ പറഞ്ഞേ. ഏതെങ്കിലും ജാഡക്കാരിക്ക് ചിരിവന്നില്ലെന്നു കരുതി അത് കോമഡിയൊന്നും അല്ലാതാവില്ല."
അവൻ വീണ്ടും അവളെ കളിയാക്കികൊണ്ടിരുന്നു. ജാഡ എന്ന വാക്ക് കേട്ടതും അവൾ മുഖം ഉയർത്തി അവനെയൊന്ന് പേടിപ്പിക്കുന്ന ഭാവത്തിൽ തുറിച്ചു നോക്കി.
"ജാഡ നിങ്ങടെ ആ അവൾ. ഇന്നലെ ഓഫീസിലേക്ക് കയറി ചെന്നില്ലേ. അവിടെയുള്ള മൊതൽ. ഞാനല്ല ജാഡ. എനിക്ക് മനസ്സിലാവുന്നൊക്കെയുണ്ട്. ലോകത്തുള്ള എല്ലാ പെണ്ണിന്റെ ഒപ്പവും.."
അത്ര നേരവും പ്രണയകുറുമ്പു നിറഞ്ഞു തുടുത്തുനിന്നിരുന്ന അവളുടെ ചുവന്ന കവിൾത്തടങ്ങളിൽ പൊടുന്നനെ കാർമേഘം നിറഞ്ഞു വിഷാദമായി മാറി. നക്ഷത്രങ്ങൾ ഒളിഞ്ഞിരുന്ന കണ്ണുകൾ കലങ്ങി ചെറുതായി ഈറനണിഞ്ഞു ചുവന്നു. ഒരു തേങ്ങൽ അവളുടെ തൊണ്ടയിൽ പതുങ്ങി നിന്നു. ആ നിർമ്മാലമായ സൗന്ദര്യത്തെ ദുഃഖം നനഞ്ഞ രൂപത്തിൽ കണ്ടപ്പോൾ വാഹിദിനു വാരിയെടുത്തു ചുംബനങ്ങൾ കൊണ്ട് പൊതിയാൻ തോന്നി. നൂറയെയും തന്നോട് പ്രണയം പറയാൻ അവളുടെ അഭിമാനം സമ്മതിക്കാത്തത് കാരണം അവൾ കാണിച്ചുകൂട്ടിയ ദേഷ്യങ്ങളും തർക്കങ്ങളും പിണക്കങ്ങളും ഓർമ്മവന്നു. സൃഷ്ടിപ്പ് കൊണ്ട് ദൈവം ഏറ്റവും മനോഹരമാക്കിയത് പെണ്ണുങ്ങളെയാണെന്ന് വാഹിദിനു തോന്നി. സ്വഭാവങ്ങളിൽ കുഞ്ഞുങ്ങളെ കുടിയിരുത്തി ശരീരത്തിൽ സ്വർഗീയ സൗന്ദര്യം വാരിപ്പൊതിഞ്ഞു അത്ഭുതമായൊരു ജീവിയെ പടച്ചുവിട്ട കലാകാരനാണ് ദൈവം. ജൂലിയെ ഒന്ന് ആഞ്ഞുപുൽകി കാമത്തോടെ കടിച്ചുവലിക്കാൻ അവന്റെ ഉള്ളം തുടിച്ചു. പ്രണയത്തോടെ നെഞ്ചിലേക്ക് ഞെരിച്ചുപൊതിയാൻ അവൻ ആഗ്രഹിച്ചു.
"അതിനിപ്പോ എന്തിനാ കരയുന്നത്. അതൊക്കെ അങ്ങനെ തന്നെയല്ലേ. ജൂലിക്ക് ഇതുവരെ അത്തരം അനുഭവങ്ങൾ ജീവിതത്തിൽ ആരുടെ കൂടെയും ഉണ്ടായിട്ടില്ലേ? എങ്കിൽ
💬 Comments
View all comments