0%

Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 93K

ഞാനൊരു മോശം മനുഷ്യനാണെന്ന് സമ്മതിച്ചു ഇപ്പോ നിന്നോട് മാപ്പ് പറയാം."

"അയ്യോ അരുത്. ആരോടും ഒരിക്കലും മാപ്പ് പറയരുത്. ആരുടെ മുന്നിലും ചെറുതാവരുത്. എനിക്കും ഉണ്ടായിട്ടുണ്ട്, കോളേജിൽ പഠിക്കുമ്പോ. റിലേഷൻ ഉണ്ടായിരുന്നു, പലപ്പോഴും നടന്നിട്ടുണ്ട്. പക്ഷെ നിങ്ങളെ ഓർക്കുമ്പോ, നിങ്ങടെ കൂടെ വേറെ പെണ്ണുങ്ങളെ സങ്കൽപ്പിക്കുമ്പോ എനിക്ക് വേദനിക്കുന്നു. എനിക്ക് എന്നെ മനസ്സിലാവുന്നില്ല. എനിക്ക് ഭയങ്കര ഇഷ്ടമാ.."

ജൂലിയെ പെട്ടന്നൊരു ദുഃഖം പൊതിഞ്ഞു. കണ്ണുകൾ നിറഞ്ഞു കവിളിലേക്ക് തൂവുകയും ചുവന്ന് തുടുത്ത നീണ്ട മൂക്കിന്റെ തുമ്പ് പിടയുകയും ചെയ്തു. ഇത്തവണ അവൾക്ക് കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. വലിയ ചാലുകളായി കണ്ണുകളിൽ നിന്ന് പനിനീരരുവികൾ പോലെ കവിളിലൂടെ നീരോഴുകി മേശയിൽ വീണു.

"ആഹാ..ഇത്രക്ക് ഇഷ്ടമൊക്കെ ഉണ്ടായിരുന്നോ.? എന്നിട്ടാണോ ഇത്രനാളും ജാഡകാട്ടി അവോയ്ഡ് ചെയ്തത്. കൊള്ളാല്ലോ പെണ്ണ്."

അവൻ അവളുടെ മാനസികാവസ്ഥ മാറ്റിയെടുക്കാൻ വീണ്ടും മനപ്പൂർവ്വം ജാഡയെന്ന് വിളിച്ചു കളിയാക്കിക്കൊണ്ട് സംസാരിച്ചു. ആരും തിരിച്ചറിയാതിരിക്കാൻ മുഖം താഴ്ത്തിയിരുന്നു അവൾ ഒന്നും പറയാനില്ലെന്ന വിധത്തിൽ അവന് നേരെ കൈകൾ കൂപ്പിക്കൊണ്ട് ചെറുതായി തേങ്ങികരഞ്ഞു. വാഹിദ് ചുറ്റും കണ്ണോടിച്ചു. അനാമിക എല്ലാം ശ്രദ്ധിക്കുന്നുണ്ട്. വാഹിദ് ജൂലിയെ നോക്കി. അവൾ ശബ്ദം പുറത്തുകേൾക്കാതെ മൂക്ക് ചീറ്റിക്കൊണ്ട് നിശബ്ദയായി കരയുകയാണ്. ആർക്കും എളുപ്പം മനസ്സിലാവാതെ അവൾ ശ്രദ്ധിക്കുന്നുണ്ട്.

"എങ്ങോട്ട് പോകുമ്പോഴും ഞാനും കൂടെ വരും. കൊണ്ടുപോയില്ലെങ്കിൽ ഞാനെന്റെ വീട്ടിൽ കയറില്ല, റോഡിലിരിക്കും."

അവൾ കരച്ചിൽ നിർത്തി ഒന്നുരണ്ടു തവണ മൂക്ക് പിഴിഞ്ഞിട്ട് വീണ്ടും ആവർത്തിച്ചു. വാഹിദ് തമാശയോടെ അവളെ നോക്കി. കാണാൻ മാത്രമല്ല സ്വഭാവത്തിലും അവൾ കുഞ്ഞുതന്നെയാണെന്ന് അവന് തോന്നി.

"എവിടെ പോകുന്ന കാര്യമാ ഈ

💬 Comments

View all comments