Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]
കുറച്ച് സെക്കന്റുകൾ നീണ്ടുനിന്ന ആ തേൻമുകരലിനു ശേഷം അവളെ അവൻ മുക്തയാക്കി. അവന്റെ ആ ആലിംഗനത്തിൽ കാമത്തിന്റെ വൈകാരികതയില്ലാതെ, സുരക്ഷിതത്വത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിൽ ഒരു മാടപ്രാവിനെ പോലെ ജസ്സി ഒതുങ്ങിനിന്നു. അവന്റെ പിന്നാലെ വണ്ടിയിലേക്ക് കയറുമ്പോൾ അവളൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഹോട്ടലിന്റെ ഗ്ലാസ്സിലൂടെ തങ്ങളെ നോക്കിനിൽക്കുന്ന ടീനയെ അവൾ കണ്ടു. അവൾ തികഞ്ഞ പുച്ഛത്തോടെ ചുണ്ട് കോട്ടി മുഖം തിരിച്ചു. വാഹിദ് വണ്ടി മുന്നോട്ടെടുക്കുകയും വെളിച്ചം കുറഞ്ഞ പാതയിലൂടെ വാഹനം മുന്നോട്ട് കുതിക്കുകയും ചെയ്തു.
കുറച്ചുദൂരം മുന്നോട്ട് പോയിക്കഴിയുകയും ഒന്ന് രണ്ടു വളവുകൾ പിന്നിടുകയും ചെയ്തപ്പോൾ വണ്ടി ചുരത്തിലേക്ക് പ്രവേശിക്കുകയും തണുപ്പ് കൂടിവരികയും ചെയ്തു. ചെങ്കുത്തായ മലനിരകളിലേക്ക് വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന റോഡിന്റെ ഇരുവശത്തും മൂടൽമഞ്ഞിന്റെ പാടപൊതിഞ്ഞു കിടക്കുകയും ഇടവിട്ടിടവിട്ട് ഒറ്റപ്പെട്ട വിളക്കുകാലുകളിൽ നിന്ന് ഒഴുകിവീഴുന്ന മഞ്ഞ വെളിച്ചം ആ മഞ്ഞുപടലങ്ങളിലൂടെ വിസരണം ചെയ്തു മനോഹരമായ രാവിന്റെ കുളിരുപകരുന്ന കാഴ്ചയായി മാറുകയും ചെയ്യുന്നു. അതിനപ്പുറം നിബിഢമായ വന്മരങ്ങൾക്കൊണ്ട് മൂടപ്പെട്ട വനത്തിന്റെ കാളിമ വീണുകിടക്കുന്ന നിരത്തിലേക്ക് രാത്രിയുടെ ഇരുട്ട് പടർന്നു കയറി കൂരിരുട്ട് വഴിനീളെ പതിയിരിക്കുകയും, ഒറ്റപ്പെട്ടും കൂട്ടമായും വരുന്ന വാഹനങ്ങളുടെ വെളിച്ചം ഒരു പ്രളയം പോലെ അതിലേക്ക് മൂടൽമഞ്ഞിലൂടെ വ്യാപിക്കുകയും ചെയ്യുന്നു. വാഹിദ് ശ്രദ്ധയോടെ വേഗത കുറച്ച് വണ്ടി പായിച്ചു. ജസ്സി മനോഹരമായ ആ നിശാസഞ്ചാരത്തിന്റെ ആഹ്ലാദത്തിൽ അവന്റെ വയറിലൂടെ കൈകൾ ചുറ്റി മുലയും വയറും അവന്റെ പുറത്തേക്ക് ചാരി അമർന്നിരുന്നു. മുകളിലേക്ക് പോകും തോറും തണുപ്പിന്റെ തീവ്രത വർദ്ധിച്ചു വരികയും ചെറിയ ചാറ്റലൽമഴപോലെ മഞ്ഞിന്റെ കണങ്ങൾ പെയ്തുതുടങ്ങുകയും ചെയ്തുതുടങ്ങി. ജസീനയുടെ നേർത്ത വസ്ത്രം പതുക്കെ പതുക്കെ
💬 Comments
View all comments