Chapter Title : കിനാവ് പോലെ 8 [Fireblade]
പോയി മൂത്രമൊഴിച്ചു വരാൻ പറഞ്ഞു.......അതെന്തിനാണെന്നു മനസിലായില്ലെങ്കിലും ഞാൻ ഒരു വിധം ശബരിയുടെ തോളിൽ തൂങ്ങി ഒഴിച്ച് വന്നു.....
പിന്നെ പുള്ളിക്ക് കാലു നീട്ടിക്കൊടുത്തു....അങ്ങേര് തിരിച്ചും മറിച്ചും നോക്കി ഒരു വലി വലിച്ചു.....അപ്പഴാണ് മൂത്രമൊഴിക്കാൻ പറഞ്ഞതിന്റെ കാര്യം മനസിലായത്....ഞാൻ ആ വലിയിൽ ഈരേഴു പതിന്നാലു ലോകവും കണ്ടു.....പിന്നെയും ഉഴിയുന്ന അയാളെ ഒറ്റച്ചവിട്ടിനു തെറിപ്പിയ്ക്കാനാണ് എനിക്ക് തോന്നിയത്....കരഞ്ഞു വിളിച്ചു ഞാൻ അകെ സീനാക്കി.......അതിന്റെയൊരു വേദന വല്ലാത്തൊരു വേദനയായിരുന്നു.....ഓരോ വേദന യുണ്ടാകുമ്പോളും നമുക്ക് തോന്നും ഇതാണ് ഏറ്റവും വലുതെന്ന് ...എന്താ ലേ ..!!
അന്ന് എനിക്കും ഇതെന്നെ ആയിരുന്നു ഏറ്റവും വലിയ വേദന ....ഉഴിച്ചിലോടു കൂടി അത് അധികമായി....റസ്റ്റ് വേണമെന്ന് പറഞ്ഞാണ് അങ്ങേര് വിട്ടത് ....കുഴമ്പും ഗുളികയും മരുന്നായി തന്നു ...അതുപോലെ കാലു താഴെ വെക്കരുത് നീര് വരുമെന്നും പറഞ്ഞേൽപ്പിച്ചു ....അധികം ഇളകാതിരിക്കാൻ മരുന്ന് വെച്ചു കെട്ടി....
തിരിച്ചു ഒരു വിധത്തിലാണ് വീട്ടിലെത്തിയത് , കാലു തൂക്കിയിട്ട് നീര് വീണ്ടും കേറി , ചെരുപ്പും ഷൂസും എല്ലാം ബാഗിനകത്താക്കി ശബരി തന്നിരുന്നു....എനിക്ക് കാല് നിലത്തുകുത്താൻ പോലും പറ്റാത്തത്ര അവസ്ഥയായി.....വേഗം പോയി മേല് കഴുകി ചായയും കുടിച്ചു വന്നു ഞാൻ ബെഡിലേക്ക് ചാഞ്ഞു....അതു കഴിഞ്ഞാണ് ശബരി വീട്ടിൽ പോയത് .....
അമ്മക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ല , കളിച്ചു സംഭവിച്ചതായതിനാൽ ഒരു ന്യായീകരണവും നടക്കാത്തതിനാൽ ഞാനും ഒന്നും മിണ്ടാൻ പോയില്ല.....വേദനയുടെ കൂടെ അതും കൂടി വേണ്ടെന്നു ഞാൻ കരുതി......
കുറച്ചു സമയത്തിൽ ശബരി തിരിച്ചുവന്നു....വേദനക്കിടയിലും കുറേ സമയം ഇരുന്നു പഠിച്ചു....മറ്റൊരു പ്രശ്നം എന്റെ പത്രമിടലായിരുന്നു...ശബരി തന്നേ ബൈക്കിൽ എന്നെ കൊണ്ടുപോയി ചെയ്യാമെന്ന് തിരുമാനമായപ്പോ ഇത്തിരി
💬 Comments
View all comments