Chapter Title : കിനാവ് പോലെ 8 [Fireblade]
സമാധാനമായി......രാത്രി മഞ്ജിമയെക്കൊണ്ട് കെട്ടഴിച്ചു മരുന്ന് ഒഴിച്ചതിനു ശേഷം ചുറ്റുമുള്ള ഭാഗങ്ങൾ ചൂടും പിടിച്ച ശേഷമാണ് കിടന്നുറങ്ങിയത്....
പിറ്റേന്ന് രാവിലെ നേരത്തെ അവൻ വന്നു....കഠിനമായ വേദന പോയി സഹിക്കാവുന്ന ലെവലിൽ എത്തിയിരുന്നു ....ഞങ്ങൾ പത്രമിടാൻ പോയി....ബൈക്കിനായതുകൊണ്ടു കുറച്ചുകൂടി സ്പീഡിൽ കാര്യങ്ങൾ ചെയ്യാൻ പറ്റി ....അമ്മുവിൻറെ വീട്ടിൽ എത്തിയപ്പോൾ ഒരു വലിയ വണ്ടി സൈഡിൽ കിടക്കുന്നത് കണ്ടു .....ആരെങ്കിലും ശ്രദ്ധിക്കുന്നതിനു മുൻപ് തിരികെ പോരാമെന്നു കരുതിയപ്പോളേക്കും അവളുടെ അച്ഛൻ ഞങ്ങളെ കണ്ടു, ആദ്യം രണ്ടാളെയും കണ്ടു അത്ഭുതപ്പെട്ടു , പിന്നെയാണ് എന്റെ കാല് ശ്രദ്ധിച്ചത് ......
" എന്താ മോനെ കാലിനു പറ്റിയത് ....??
പുള്ളി കാലിലേക്ക് നോക്കികൊണ്ട് ചോദിച്ചു ....അത് കേട്ടിട്ടാണോ ബൈക്കിന്റെ ശബ്ദം കേട്ടിട്ടാണോ അമ്മു വന്നു നോക്കി....ഞാൻ കെട്ടു കാണിച്ചുകൊടുത്തപ്പോൾ അവൾക്കും ആവലാതി ആയി....
" ഇന്നലെ പ്രാക്ടിസിനിടക്ക് ഒന്ന് ഉളുക്കി .....ചതവുണ്ടെന്ന വൈദ്യൻ പറഞ്ഞത്.....കൂടുതലൊന്നുമില്ല , ഇളകാതിരിക്കാൻ വേണ്ടി കെട്ടിയതാണ് ...."
ഞാൻ അവസാന വാചകം അമ്മുവിനോടായിട്ടാണ് പറഞ്ഞത് ...അവൾക് ഇത്തിരി ആശ്വാസമായെന്നു മുഖത്തിൽ നിന്നു തോന്നി....
" ശ്രദ്ധിച്ചു കളിച്ചൂടെ മനുവേട്ടാ ....?? "
അതേ ചോദിച്ചുള്ളുവെങ്കിലും അവളുടെ വിഷമവും കരുതലും ആ വാക്കുകളിൽ ഉണ്ടായിരുന്നു.....ശബരി അവളുടെ അച്ഛൻ കാണാതെ ഞങ്ങളെ കണ്ണുകാട്ടി ചിരിച്ചു......
" നാളെ പിറന്നാളിന് വരുമല്ലോ അല്ലേ...? ഇതും പറഞ്ഞു മുങ്ങാൻ നോക്കുമോ...??"
അതും അവളുടെ ചോദ്യമായിരുന്നു .....ശബരി മെല്ലെ തിരിഞ്ഞു നിന്നു ......ചിരിക്കുകയാവും തെണ്ടി ...!!!!
" ഞാൻ വരാൻ നോക്കാം അമ്മു ....കാല് വല്ലാണ്ട് വേദനയില്ലെങ്കിൽ എന്തായാലും വരും ....ചേച്ചിമാരും മാമനും ഒക്കെ വന്നിട്ട് കണ്ടില്ലല്ലോ
💬 Comments
View all comments