Chapter Title : കിനാവ് പോലെ 8 [Fireblade]
നിന്നെല്ലാം ചോദിക്കേം ചെയ്‌തെങ്കിലും അമ്മുവിൻറെ വീട്ടിൽ ചിലവഴിച്ച മനോഹരമായ സമയം ഓർത്തപ്പോൾ എല്ലാ ചോദ്യങ്ങള്ക്കും പുഞ്ചിരി മറുപടിയായി കൊടുക്കാൻ പറ്റി....
അതാണ് ഈ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും മാറ്റം....മനസ്സിൽ സന്തോഷമാണെങ്കിൽ ചുറ്റുമുള്ള ഏത് വലിയ പ്രശ്നങ്ങളും നമ്മൾ നേരിടുന്നത് പുഞ്ചിരിയോടെയായിരിക്കും .....എന്നാൽ സങ്കടമാണെങ്കിലോ നേരിടുന്ന ഒരു കുഞ്ഞു പ്രശ്‍നംപോലും ചിന്തിച്ചുകൂട്ടി കൂടുതൽ പ്രശ്നത്തിലാകും അവസാനിക്കുക ......
അന്ന് വൈകീട്ട് പ്രാക്ടിസിനിടക്ക് ചെറിയൊരു പണി കിട്ടി....ബോൾ ചെയ്യാനായി റൺ അപ്പ് എടുക്കുന്നതിനിടയിൽ ഇടത് കാലൊന്നു മടങ്ങി തിരിഞ്ഞു......അതിന്റെ വേദനയിൽ ഞാൻ നിലത്തേക് വീണു.....കടുത്ത വേദനയിൽ ഞാൻ കിടന്നു പുളഞ്ഞു , എല്ലാവരും ഓടി വന്നു , കോച്ച് ഷൂ ഊരി കാലിൽ നോക്കി....ശബരി ഉഴിയാൻ വേണ്ടി നോക്കിയെങ്കിലും കോച്ച് സമ്മതിച്ചില്ല......ഒരുത്തനെ സ്റ്റാഫ് റൂമിൽ വിട്ടു ഐസ് കൊണ്ടുവന്നു വച്ചശേഷം വേദനക്കുള്ള സ്പ്രേ അടിച്ചു.....എനിക്ക് സഹിക്കാൻ കഴിയാത്ത വേദനയിൽ ഒന്നും ചെയ്യാൻ പറ്റാതെ എന്തൊക്കെയോ ചെയ്തു...കാലിന്റെ അങ്കിളിനു താഴെ മുതൽ കുറച്ചു ഭാഗം നീര് വന്നിരുന്നു ,...
" എടാ....ഇതിപ്പോ പണിയാകുമോ..!! നീര് വരുന്നുണ്ടല്ലോ.......ക്രാക്ക് ഉണ്ടോ എന്ന് അറിയില്ലല്ലോ.....നീ അവനെ ഒന്ന് ഡോക്ടറെ കാണിക്കു...റസ്റ്റ് എടുക്കാൻ പറഞ്ഞാൽ എന്നോട് പറഞ്ഞാൽ മതി , ലീവ് ഞാൻ ശെരിയാക്കിത്തരാം..."
കോച്ച് എന്നെ നോക്കികൊണ്ട് ശബരിയോട് പറഞ്ഞു ....കുറച്ചു പൈസയും കൊടുത്തെങ്കിലും അവൻ കയ്യിലുണ്ടെന്നു പറഞ്ഞു നിരസിച്ചു ....
ഒരു വിധത്തിൽ ഞങ്ങൾ ബൈക്കിൽ അടുത്തൊരു ഡോക്ടറെ കണ്ടു......എക്സ് റേ എടുത്തപ്പോൾ പ്രശ്നമൊന്നും കാണാത്തതുകണ്ടപ്പോൾ ശബരി ഡോക്ടറുടെ അടുത്തേക്ക് തിരിച്ചുപോകാതെ എന്നേം കൂട്ടി നാടിനടുത്തുള്ള മർമ്മവൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയി.....
പുള്ളി കാലൊന്നു നോക്കിയ ശേഷം
💬 Comments
View all comments