0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 2K
പൊട്ടിച്ചിരിച്ചു , ചിരി കേട്ടു വന്ന അമ്മയോടും അവരിത് പറഞ്ഞപ്പോൾ അവരും ചിരിയോടു ചിരി.... " മുടിയും മീശയും കറുപ്പിച്ചു കുട്ടപ്പനായി നടന്നിട്ടാണ് മനുവേട്ടാ അച്ഛന് വയസ് തോന്നാത്തത് ....ഇതൊക്കെ ഇല്ലെങ്കിൽ എൺപത് തോന്നും ....അല്ലേ അമ്മേ ..??" അമ്മു അങ്ങേരുടെ മുടി പിടിച്ചു വലിച്ചുകൊണ്ടു അമ്മയോട് ചോദിച്ചു .... " അല്ലപിന്നെ...!! രണ്ടു ദിവസം കൂടുമ്പോൾ ഇതെന്നെ പണി മോനെ.....വയസായെന്നു ഒരു വിചാരോമില്ല ..." അമ്മ കിട്ടിയ ഗാപിൽ പുള്ളിക്കിട്ടു താങ്ങി .. " ഇവൾക്ക് അസൂയ , ഒരു വട്ടം ആ സാധനം തേച്ചിട്ട് അലർജി വന്നിട്ട് നിർത്തിയതാണ് ....തേക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടൊന്നും അല്ല ......അവൾക്കു എന്നെക്കാളും പ്രായം തോന്നും അതിന്റെയാ ...." പുള്ളി തിരിച്ചും കളിയാക്കി ....അവർ മൂന്നും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഒരു സന്ദർഭമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം.... " ഓ പിന്നെ ...എന്റെ മുടിയല്ലേ നരച്ചത്.......!!! നിങ്ങൾക്കാണ് അസൂയ ...ഞാൻ അത് എന്താണെന്നു അറിയാതെ തേച്ചതല്ലേ ....എടാ മോനെ നീ ഇങ്ങേരു പറയണതൊന്നും വിശ്വസിക്കരുത് ട്ടോ....വല്ല്യേ ഒരു സുന്ദരൻ വന്നിരിക്കുന്നു , ഞാൻ പോവാ എനിക്ക് അടുക്കളേൽ പണിയുണ്ട് ......." സൗന്ദര്യത്തിന് കുറ്റം പറഞ്ഞപ്പോൾ മൂപ്പത്തിക്ക് ദേഷ്യം വന്നു .....പ്രായം കൂടി വെച്ചു കളിയാക്കിയത് ഇഷ്ടമായതും ഇല്ല....ഞാൻ സത്യത്തിൽ ഇതിനിടക്ക്‌ ചിരിക്കണോ വേണ്ടേ എന്ന അവസ്ഥയിൽ ആയിരുന്നെങ്കിൽ അമ്മു ഗംഭീര ചിരിയാരുന്നു...... ഇനിയും ഇരുന്നാൽ ഇവരുടെ അടി കൂടി കാണേണ്ടിവരുമോ എന്നുള്ള പേടിയിൽ വേഗം തടിയൂരി.... അന്ന് ബാക്കിയുള്ള വീട്ടിലെല്ലാം നേരം വൈകിയാണ് എനിക്ക് പത്രമിടാൻ പറ്റിയത് , ചില വീട്ടിൽ

💬 Comments

View all comments