0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
അവസ്ഥയിൽ എത്തിച്ചേരുക ....പണ്ട് എസ്‌സോ സെറസ് എന്നൊരു ഹംഗേറിയൻ കമ്പോസർ എഴുതിയ " *ഗ്ലൂമി സൺ‌ഡേ* "എന്ന ഗാനം പിന്നീട് അറിയപ്പെട്ടത് ഹംഗേറിയൻ സൂയിസൈഡ് സോങ് എന്നാണ് ....ആ ഗാനം കേട്ടു അതിലെ അർത്ഥമറിഞ്ഞവർ എത്തിയത് ഈ exstacy എന്ന അവസ്ഥയിലേക്കാണെന്നും അതിനു ശേഷം സാധാരണനില കൈവരിക്കാൻ താല്പര്യമില്ലാതെ എത്രയോ ആളുകൾ ആത്മഹത്യാ ചെയ്‌തെന്നും സാർ അന്ന് പറയുകയുണ്ടായി .....ഞാനിപ്പോ അനുഭവിക്കുന്ന ഈ അവസ്ഥ അത് ഈ exstacy ആണോ എന്ന് എനിക്കും മനസിലാകുന്നില്ല ...പ്രയാസങ്ങൾ പ്രതീക്ഷിച്ച പലതും ഓർക്കാപ്പുറത്ത് സന്തോഷത്തോടെ ലഭിച്ചതിന്റെ ആശ്വാസം..!! ചോദിക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരം വേണ്ടപോലെ കിട്ടാത്തത് കൊണ്ട് നിത്യ ചോദ്യം തന്നെ നിർത്തിയിട്ടുണ്ട് ... വീട്ടിൽ ചെന്നപ്പോൾ കേക്ക് മുറിച്ചു കഴിഞ്ഞു സദ്യയുടെ ആരംഭമായിരുന്നു ....കേക്ക് മുറിച്ചപ്പോൾ കാണാഞ്ഞപ്പോളാണ് അവൾ വന്നതെന്ന് തോന്നുന്നു .....എനിക്ക് അവിടെയുള്ള ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല .....എന്തിന് ഏറെ , എന്റെ കാലിന്റെ വേദന പോലും എന്നെ അധികം ബാധിച്ചില്ല ...ആ ബഹളത്തിനിടയിലും ഞാനെന്തൊക്കെയോ ആലോചിക്കുകയായിരുന്നു .....ഞങ്ങളുടെ ആദ്യ ചുംബനത്തിനേക്കാൾ എന്നെ ഒരുപടി കൂടുതൽ ചിന്തിപ്പിച്ചത് ഒരുപാട് വേദനയുള്ള മനസുമായി ജീവിക്കുന്ന അവളുടെ അച്ഛനെപറ്റിയാണ് ......മനസ് കടിഞ്ഞാൺ കൈവിട്ട കുതിര കണക്കിന് അലയുകയായിരുന്നു ....സന്തോഷമോ പേടിയോ അങ്ങനെ എന്തെല്ലാമോ വികാരങ്ങൾ എന്നെ മഥിച്ചു.....ഞാൻ എല്ലാരിൽ നിന്നും കുറച്ചു മാറി ഇരുന്നു , ശബരിയുടെ സാനിധ്യം അത്യാവശ്യമായി തോന്നാൻ തുടങ്ങി ....ഇടയ്ക്കു അച്ഛൻ അടുത്തു വന്നു ok അല്ലേ എന്നും ചോദിച്ചു ...ഞാൻ തലയാട്ടിയപ്പോൾ പുള്ളി എന്റെ പുറത്തു സ്നേഹത്തോടെ തട്ടി വേറെന്തിനോ പോയി....അമ്മു ഉള്ളിൽ കേറിയതിനു

💬 Comments

View all comments