0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
ശേഷം പിന്നെ കാണാൻ പറ്റിയിട്ടില്ല , ഇതുവരെ കൂടെ ഉണ്ടായിരുന്ന നിത്യ പോലും എങ്ങോട്ടാണ് ഇപ്പോൾ പോയതെന്ന് ഞാൻ ശ്രദ്ധിച്ചില്ല .....ഞാൻ മെല്ലെ എണീറ്റ്‌ ഇല ശെരിയാക്കികൊണ്ടിരിക്കുന്ന അച്ഛനരികിൽ ചെന്നു ... " അച്ഛാ ...ഒരു മിനിറ്റ് വരാമോ ....?" ഞാൻ വിളിച്ചപ്പോൾ പുള്ളി ചെയ്യുന്നത് നിർത്തി എന്നെ കൂട്ടി മാറി നിന്നു... " അമ്മു ഇങ്ങനൊരു കാര്യം പറഞ്ഞപ്പോ അവൾക്ക് ഞാൻ തന്നെ മതിയെന്ന് തീരുമാനിക്കാൻ കരണമെന്താ...?? അച്ഛന് എന്നെ വളരെ കുറച്ചു നാളത്തെ പരിചയമേ ഉള്ളൂ , അത് പോട്ടെന്നു വെക്കാം , അമ്മുവിന് പോലും എന്നോട് വളരെ കുറച്ചു മാസങ്ങളുടെ ബന്ധമേ ഉള്ളൂ എന്നൊക്കെ അച്ഛനും അറിയാലോ ....." ഞാനെന്റെ മനസ്സിൽ തോന്നിയ സംശയം പുള്ളിയോട് നേരിട്ട് ചോദിച്ചു....അങ്ങനെ ചോദിക്കാനുള്ളത്ര ബന്ധം ഞങ്ങൾ തമ്മിലുണ്ടെന്ന വിശ്വാസമായിരുന്നു അതിനു കാരണം...ചോദ്യം കേട്ട് ആദ്യം അങ്ങേര് പൊട്ടിച്ചിരിച്ചു...പിന്നെ എന്റെ തോളിൽ ചേർത്തു പിടിച്ചു... " മോനെ ....എനിക്കിപ്പോ നിന്റെ മൂന്ന് ഇരട്ടി പ്രായമുണ്ട് , അത് മാത്രല്ല നിന്നെപ്പോലെ മൂന്നെണ്ണത്തിന്റെ അച്ഛൻ കൂടിയാണ്....മക്കളുടെ ചെറിയ മാറ്റം പോലും പെട്ടെന്ന് അറിയാൻ ഞങ്ങൾക്ക് സാധിക്കും ...പെണ്മക്കളുള്ള അച്ഛനമ്മമാർ അവരുടെ മക്കൾ ഇടപെടുന്ന ഓരോരുത്തരെയും അവർ പോലുമറിയാതെ മനസിലാക്കും....., മറ്റൊരു കാര്യം അമ്മു അവളുടെ കൂടെ ജീവിക്കാൻ തിരഞ്ഞെടുത്ത നീ ഒരിക്കലും ഒരു മോശം ചെക്കനാകില്ലെന്നു ഞങ്ങൾക്ക് വിശ്വാസമുണ്ട്, അവൾ അവളുടെ ജീവിതത്തിൽ കൂട്ടുകാരേ തിരഞ്ഞെടുക്കുന്നതിൽ പോലും എടുക്കുന്ന കരുതൽ ഞങ്ങൾക്ക് നന്നായറിയാം......"
പുള്ളി വീണ്ടും എന്നെ പുള്ളിയുടെ നേരെ തിരിച്ചു .. "പിന്നെ ഇതൊക്കെ നിന്റെ മനസിന്റെ

💬 Comments

View all comments