Chapter Title : കിനാവ് പോലെ 8 [Fireblade]
നന്മ കൊണ്ടാണെന്നും കൂട്ടിക്കോ , നീ അവളോട് ഇതൊക്കെ പറഞ്ഞ ആ പ്രതിഷ്ടാദിനം ഓർമയില്ലേ ...അന്ന് അവളുടെ അമ്മ മുൻപിൽ ഉറങ്ങുകയാണെന്നു നിങ്ങൾ കരുതി , പക്ഷെ അവൾ നിങ്ങൾ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയായിരുന്നു....അച്ഛനമ്മമാരെ പറ്റിക്കാമെന്നു കരുതുന്നത് മണ്ടത്തരമാണ് മക്കളെ .....അവൾ ഞങ്ങളോടിത് പറയുമോ എന്ന് നോക്കി ഇരുന്നതാണ് ഞങ്ങളും , പിറ്റേന്ന് തന്നെ ഞങ്ങളോട് അവൾ കാര്യം പറഞ്ഞു ...പക്ഷെ ഞങ്ങൾ സമ്മതം പറഞ്ഞില്ല ...അത് ഇന്നു തന്നോടാണ് പറഞ്ഞത്....ഇഷ്ടപ്പെട്ടവർ കൂടെ ഉണ്ടാവുമ്പോൾ ജീവിക്കാനുള്ള ആഗ്രഹം കൂടും ....ഇഷ്ടപ്പെട്ടവളേ നഷ്ടപ്പെട്ടതിന്റെ ആ വേദന അനുഭവിച്ചവനാണ് ഞാൻ , പിന്നെ എന്തൊക്കെ നേടിയാലും ആ നഷ്ടം എന്നും ഒരു വേദനയിൽ തങ്ങും , എന്നിട്ടും ഞാൻ കാരണം എന്റെ മകൾക്ക് ഇങ്ങനെ അനുഭവം ഉണ്ടാവരുത് .....നീ അവളെ നന്നായി നോക്കുമെന്നു ഞങ്ങൾക്ക് അറിയാം മനൂ , വയ്യാത്ത കുട്ടി ന്ന് പറഞ്ഞു നാളെ വേറൊരുത്തൻ ഈ കാണുന്ന സ്വത്തിനു വില പേശി കല്യാണം കഴിക്കുന്നതിനേക്കാൾ അവളായി തിരഞ്ഞെടുത്ത നിന്റെ കൂടെ അവൾ സന്തോഷവതിയായിരിക്കും .....പണമോ ,സമ്പത്തോ മറ്റെന്തിനെക്കാളും ഞാൻ വില കൊടുക്കുന്നതും ആ സന്തോഷത്തിനു തന്നെയാണ് .....ഞാൻ നേരത്തെ പറഞ്ഞ പോലെ നീ നിന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി നന്നായി പ്രയത്‌നിക്കണം , ശ്രമിച്ചിട്ടും നടന്നില്ലെങ്കിൽ വിഷമിക്കരുത് ...."
ഇതും പറഞ്ഞു പുള്ളി എന്നെ നോക്കി..ഞാൻ പുഞ്ചിരിയോടെ അങ്ങേരുടെ കൈ കൂട്ടിപ്പിടിച്ചു ...
" ഒരുപാട് നന്ദിയുണ്ട് എല്ലാത്തിനും , ഞങ്ങളെ മനസിലാക്കിയതിന് , ഇഷ്ടം സാധിപ്പിച്ചു തന്നതിന്.....!!
ഞാൻ ഇത് പറഞ്ഞപ്പോൾ പുള്ളി ചിരിയോടെ തലയാട്ടി , പിന്നെ
💬 Comments
View all comments