0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.1K
ക്ലാസിലൊക്കെ ചില പെൺകുട്ടികൾ ഇതൊക്കെ വല്ല്യേ കാര്യം പോലെ ചർച്ച ചെയ്യുമ്പോളും ഞാൻ പോവാറില്ല , എനിക്ക് അതൊന്നും ദഹിക്കൂല്ല , അപ്പൊ ഏട്ടൻ അങ്ങനെ സംഭവിച്ചെന്നൊക്കെ പറഞ്ഞാൽ ഞാൻ വേറെ എന്ത് ചെയ്യാനാ......!!! " അവൾ എന്റെ കയ്യെടുത്ത് കൂട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു .....
" അമ്മൂ , എന്റെ ഏത് ഫീലിങ്ങും നീ അറിയണമെന്നേ കരുതിയുളളു , നിന്നോട് ഒരു മോശം കാര്യം പറഞ്ഞു നാണം കെടുത്താൻ വേണ്ടി ഉദ്ദേശിച്ചിട്ടല്ല .....എന്റെ ജീവിതത്തിൽ ഇനി നീ മാത്രേ പെണ്ണായി ഉണ്ടാവൂ , അത് മാത്രം നീ മറക്കാതിരുന്നാൽ മതി....." ഞാൻ അവളോടും കൈ ചേര്ത്തുപിടിച്ചു പറഞ്ഞു ..... " അത് അറിയാം ഏട്ടാ ......ഇതൊക്കെ കേൾക്കാൻ പാകത്തിൽ ഞാൻ മെല്ലെ മെല്ലെ ആയിക്കോളും......വെഷമിക്കണ്ട ട്ടോ ....ഇന്നലെ പറഞ്ഞപോലെ ഇനി സോറി പറയേം വേണ്ട ...." അവൾ ആശ്വസിപ്പിച്ചു ....ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിലൊന്ന് നുള്ളി തിരികെ പോന്നു........കാര്യങ്ങൾ മനസിലാക്കാൻ അവൾക്കു കഴിവുണ്ടെന്ന് അതോടുകൂടി തോന്നി..... പിന്നെയുള്ള ദിവസങ്ങൾ പ്രത്യേകിച്ചൊന്നും ഇല്ലാതെ സ്ഥിരം പരിപാടികളായ പത്രമിടലും ,കോളേജും , പ്രാക്റ്റീസും ,ആൽത്തറ ഇരുത്തവുമായി കഴിഞ്ഞു ....ചെറിയൊരു മാറ്റം ഉണ്ടായത് രാത്രി കുറച്ചു നേരത്തെ പോന്നു ഒരു മണിക്കൂർ combine സ്റ്റഡി തുടങ്ങിയത് മാത്രമാണ്....ഒന്നിച്ചുള്ള പഠിത്തം കുറച്ചുകൂടി രസകരവും ഉപകാരപ്രദവുമായി.....പ്രയാസമുള്ള ടോപ്പിക്ക് ഭാഗങ്ങൾ ആദ്യമാദ്യം പഠിച്ചു പോന്നു ....രണ്ടു മാസത്തിനുള്ളിൽ സെമസ്റ്റർ എക്സാം ആവാനായി , അതിനുള്ള തയ്യാറെടുപ്പായിരുന്നു അതെല്ലാം.........മറ്റൊന്ന് ശബരി കിക്ക്ബോക്സിങ് പ്രാക്ടീസ് ആരംഭിച്ചതാണ് ....8 മണി വരെ അവനു ക്ലാസ്സ്‌ ഉണ്ട് ... കാരണവരുടെ പിറന്നാളിന്റെ

💬 Comments

View all comments