0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
മനുവേട്ടൻ ഇപ്പൊ അടുത്താണ് പഠിച്ചത്.....പേടിയാണെന്ന് പറഞ്ഞു നടക്കുവാരുന്നു ...." മറുപടി നിത്യയുടെ വകയായിരുന്നു...ഞാൻ ശെരിയാണെന്നു തല കാണിച്ചു ... " എനിക്ക് നീന്തൽ എന്നല്ല ,എല്ലാതും പേടിയായിരുന്നു അമ്മുട്ട്യേ ...ഞാൻ പറഞ്ഞില്ലേ , നിന്നോട് ഇത് പറഞ്ഞത് മുതലാണ് ഇത്രയെങ്കിലും ചെയ്യാൻ പറ്റുന്നത് . .." ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ സ്നേഹത്തോടെ നോക്കി .. " ഇതുവരെ ധൈര്യം ഇല്ലഞ്ഞത് നന്നായി ,അതോണ്ടല്ലേ എനിക്കെന്റെ ഏട്ടനെ കിട്ടിയത് ...." അവൾ എന്റെ കണ്ണിൽ നോക്കി ഇത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം ...ഇന്നു വരെ ഒന്നും നേടാൻ പറ്റാത്തതിൽ ആദ്യമായെനിക് ആഹ്ലാദം തോന്നി.....
" മതി ..മതി ....ചെറിയൊരു സമയം കിട്ടിയാൽ അപ്പൊ പരസ്പരം പുകഴ്ത്തിക്കോളും.....അതേയ് , ഈ സ്നേഹമൊക്കെ കല്യാണം കഴിഞ്ഞാലും കാണണം....അപ്പൊ ഒരുമാതിരി ഭാര്യേം ഭർത്താവും ആവരുത്....." അവൾ തമാശക്ക് സൂചിപ്പിച്ചതാണെങ്കിലും ഞങ്ങൾക്ക് തന്ന താക്കീത് സീരിയസ് ആയൊരു കാര്യം തന്നെയാണ്....പ്രണയവും ജീവിതവും....രണ്ടും രണ്ടു രീതിയിൽ ആണെന്ന് എല്ലാവരും പറയും...പക്ഷെ ജീവിതത്തിനോട് പ്രണയമുണ്ടെങ്കിൽ ബാക്കിയുള്ള എല്ലാത്തിലും പ്രണയം കാണാൻ കഴിയും...നമുക്ക് സ്വസ്ഥമായി , ശല്യങ്ങളില്ലാതെ പ്രണയിക്കാൻ ഏറ്റവും നല്ലത് ഭാര്യ തന്നെയാകും...ഇന്നു പ്രണയിക്കുന്നതിന്റെ പേരിൽ നമ്മളെ കുറ്റം പറയുന്ന നമുക്ക് ചുറ്റുമുള്ളവർ പോലും നാളെ ഭാര്യ ആയ കുട്ടിയെ പ്രണയിച്ചില്ലെങ്കിൽ തിരിഞ്ഞു കുത്തും.......(ഇതൊക്കെ ഇവിടെ പറയണ്ട കാര്യമുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടാവും , ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞെന്നെ ഉള്ളൂ ....പ്രണയിക്കുന്ന സമയത്തിനേക്കാൾ ആ പ്രണയിനിയേ ഭാര്യയാക്കി വിവാഹത്തിന് ശേഷം അന്നത്തെക്കാൾ മനോഹരമായി പ്രണയിച്ചുകൊണ്ടിരിക്കുന്ന സന്തോഷത്തിൽ പറഞ്ഞതാണ്‌ ) ഇതിനെപ്പറ്റി ചിന്തിച്ചതുകൊണ്ടോ എന്തോ കുറച്ചു

💬 Comments

View all comments