Chapter Title : കിനാവ് പോലെ 9 [Fireblade]
സമയം ഞങ്ങൾ നിശബ്ദരായി പരസ്പരം നോക്കി ഇരുന്നു....
" എക്സ്ക്യൂസ് മി .....ഞങ്ങക്കൂടി ജോയിൻ ചെയ്യാമോ...?? "
പുറകിൽ നിന്നും വന്ന ആ ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും ഒരുപോലെ ഞെട്ടിതിരിഞ്ഞു നോക്കി ...അത് കാവ്യ ,കൃപ ടീം ആയിരുന്നു ...സമ്മതമൊക്കെ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ , യെസ് അല്ലെങ്കിൽ നോ കേൾക്കുന്നതിന് മുൻപ് അവർ വന്നുഇരുന്നു .....
" എന്നാ പിന്നെ നിങ്ങൾ നാലും കൂടി സംസാരിച്ചിരിക്കു ..ഞാൻ അവിടെ ഉണ്ടാവും...."
ഇതും പറഞ്ഞു ഞാൻ മെല്ലെ എണീറ്റു.....
" അതെന്താ മനു അങ്ങനെ പോകുന്നെ ....? ഞങ്ങൾ വന്നത് ശല്യമായോ ....??
ചോദ്യം കൃപ വകയായിരുന്നു ...അതെന്നു പറയാനാണ് ഇഷ്ടമെങ്കിലും ഞാൻ മാറ്റിപ്പിടിച്ചു....
" ഏയ് ...അതല്ല , നിങ്ങൾ നാല് പെങ്കുട്ടികളുടെ ഇടയിൽ ഞാനെന്തിനാ....അതുകൊണ്ടാ...!! "
ഞാൻ തടിയൂരാൻ നോക്കി..അമ്മു എന്റെ നിസ്സഹായാവസ്ഥ കണ്ട് പ്രത്യേകിച്ചൊന്നും പറയാതെ ഇരുന്നു.....
"കണ്ടോ ....മനു ഇതുവരെ ഇവരുടെ കൂടെ ഇരുന്നില്ലേ , അതുപോലെ ഇരിക്ക്....പിന്നെ പോകാം..."
കാവ്യ ഇത്തിരി ഗൌരവം കൂട്ടിയാണ് പറഞ്ഞത്...എന്റെ ചങ്ക് ഇടിക്കാൻ തുടങ്ങി.....എന്തോ ഒരു അപായ സൂചനയുണ്ടോ.....ഓടാൻ പോലും വയ്യല്ലോ ദൈവമേ..!! ഞാൻ പഴയതുപോലെ ഇരുന്നുകൊടുത്തു.....
" ശബരി എവിടെ മനു....? "
കൃപ ചോദിച്ചപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി....
" അവനു വേറെ എന്തോ പ്രോഗ്രാം ഉണ്ട് , വരാൻ പറ്റിയില്ല..."
ഞാൻ പറഞ്ഞൊപ്പിച്ചു...
" ആദ്യമായിട്ടാണ് അവനില്ലാതെ നിന്നെ ഒറ്റയ്ക്ക് ഞാൻ കാണുന്നത്....."
കൃപ ഓർമയിൽ നിന്നെടുത്ത് പറഞ്ഞു , ഞാൻ ഒരു പുഞ്ചിരി മാത്രം തിരികെ
💬 Comments
View all comments