Chapter Title : കിനാവ് പോലെ 9 [Fireblade]
കൊടുത്തു...
" നിങ്ങൾ മൂന്നാളും എങ്ങനാ ബന്ധം ..?? "
ആ ചോദ്യം കാവ്യയുടെ ആയിരുന്നു...ഞാനൊന്നു പരുങ്ങി ..
" ഞങ്ങൾ കളിക്കൂട്ടുകാർ ആണ് ചേച്ചീ.....എന്റെ അമ്മയുടെ ബെസ്റ്ഫ്രണ്ടാണ് മനുവേട്ടന്റെ അമ്മ...."
അവൾ ഇടക്ക് കേറി പറഞ്ഞു..എനിക്ക് ആശ്വാസമായി...
"അപ്പൊ നിങ്ങൾ തമ്മിലോ....?? "
അവൾ എന്നെയും അമ്മുവിനെയും മാറി മാറി നോക്കി ചോദിച്ചു....ഞാൻ വീണ്ടും ഇടറി...വായിലെ വെള്ളമൊക്കെ ഒറ്റയടിക്ക് ഇറങ്ങി...
" ആദ്യം മുതൽക്കുള്ള പരിചയമാ കാവ്യെച്ചീ , ഒരേ നാട്ടിലല്ലേ ഉള്ളത് , അപ്പൊ അറിയാണ്ടിരിക്കുമോ...? "
ആ മറുപടി അമ്മൂന്റെയായിരുന്നു....
ഞാനൊന്നിനും മറുപടി കൊടുത്തില്ല....നുണ പറഞ്ഞു പെടേണ്ടിവരുമോ എന്നുള്ള ചിന്തയായിരുന്നു...
" ഓ.....ശെരി ശെരി....ചോദിച്ചെന്നെ ഉള്ളൂ , ഒരേ പ്രായക്കാരല്ലാത്തതുകൊണ്ടു ചോദിച്ചതാട്ടോ..."
അവൾ ഞങ്ങളോടായി പറഞ്ഞു...ഞാൻ ചിരിച്ചുകൊടുത്തു ...വേറെന്ത് ചെയ്യാൻ...!!
" മനു എന്താ മിണ്ടാണ്ടിരിക്കുന്നെ ..??
കൃപയാണ് ചോദിച്ചത്...ക്ലാസിൽ മിണ്ടാണ്ടിരിക്കുന്ന തെണ്ടി എന്നോട് ചോദ്യം ചോദിക്കുന്നു ...
" ഒന്നുമില്ലെടോ....ശബരി വരാനായിട്ടുണ്ടാവും , ഇവിടിരുന്നാൽ അവൻ വരുന്നത് അറിയില്ല...അത് ആലോചിക്കുവാരുന്നു...."
ഞാൻ മറുപടി കൊടുത്തു...പിന്നെ മെല്ലെ എണീറ്റ് എല്ലാവരോടും യാത്ര പറയാൻ തയ്യാറായി......അമ്മുവിൻറെ മുഖത്ത് വല്ലാത്തൊരു സങ്കടം നിഴലിച്ചു...പ്രതീക്ഷിക്കാത്ത നേരത്ത് ഇവർ വന്നു വെറുപ്പിക്കുമെന്നു ചിന്തിച്ചു കാണില്ല...ഞാൻ യാത്ര പറഞ്ഞു മെല്ലെ നടന്നു...പിന്നെ വീട്ടിൽ ചെന്നു അച്ഛനെ നോക്കി...പുള്ളി ക്ഷീണിച്ചു ഒരു സൈഡിൽ ഇരിക്കുന്നുണ്ടായിരുന്നു ...കൂടെ ആ കുടവയറൻ അമ്മാവനും.......എന്നെ കണ്ടപ്പോൾ പുള്ളി ഉമ്മറത്ത് നിന്നും എണീറ്റ് വന്നു.....
" ഞാൻ പോവാണ്.....കൂട്ടുക്കാരൻ വരാൻ സമയമായി......അച്ഛൻ വിശ്രമിക്കൂ......പിന്നെ വന്നപ്പോൾ പറയാൻ മറന്നു , ഒരായിരം പിറന്നാൾ ആശംസകൾ ...."
ഞാൻ അച്ഛന്റെ
💬 Comments
View all comments