0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
പോവാൻ ബാക്കി ഉണ്ടായിരുന്ന രണ്ടുമൂന്നു പേരും കൂടെ ഇടക്കെപ്പോളോ കയ്യൊക്കെ കാണിച്ചു പോയി.....അര മണിക്കൂറോളം കഴിഞ്ഞാണ് ശബരി വന്നത്....എനിക്ക് ആദ്യം കണ്ടപ്പോൾ തലക്കിട്ടൊന്നു കൊടുക്കാനാണ് തോന്നിയത് .... " സോറി മോനെ ...ഞാൻ ചെറുതായൊന്നു മയങ്ങിപ്പോയി ..." അവൻ വന്നപാടെ എന്നോട് പറഞ്ഞു ...ഞാൻ കൈ ചുരുട്ടി ഇടിയുടെ ആംഗ്യം കാണിച്ചു ഒരു വിധത്തിൽ കേറി ഇരുന്നു..... " എങ്ങനുണ്ടാർന്ന് പരിപാടിയൊക്കെ...?? അവൻ ചോദിച്ചപ്പോൾ ഞാൻ ഒന്നുകൂടി അവനിലേക്ക് ചേർന്ന് തല തോളിലേക്ക് ചായ്ച്ചു... " എന്താടാ ....ന്തെങ്കിലും പ്രശ്നമുണ്ടോ.....?? ആ കിടപ്പ് കിടന്നതുകൊണ്ടാകും അവൻ ചോദിച്ചു.... " വല്ല്യേ പ്രശ്നങ്ങളൊന്നും ഇല്ലടോ.....എന്നാ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ ഉണ്ട് താനും...."
ഞാൻ തുടങ്ങിവെച്ചു..... " നമ്മൾ കാത്തിരുന്ന അവളുടെ രണ്ടാമത്തെ ചേച്ചീ ആരാണെന്നറിയണ്ടേ...?? ഞാൻ ചോദിച്ചപ്പോൾ അവൻ തലയാട്ടി... " അത് കൃപയാണെടാ....." " ഏത് കൃപ ...?? " അവൻ തിരിച്ചു അതേ രീതിയിൽ ചോദിച്ചു.... " കൃപ നാരായണൻ ...." ഞാൻ മറുപടി കൊടുത്തു... " ഏത് ..? ക്ലാസ്സിലുള്ളതോ ...???അയ്യേ ..!! ആ സാധനമാണോ.......!" അവൻ എടുത്ത വഴിക്ക് അങ്ങനെയാണ് മറുപടി തന്നത്... " അയ്യേ ന്നോ ...?? അവളെത്രക്ക് മോശമാണോ...?? അവന്റെ പുച്ഛം എനിക്കത്രക്ക് ഇഷ്ടപ്പെട്ടില്ല... " അതല്ല മൈ.....ആ ജാട തെണ്ടിയാണോ അവളുടെ കൂടെപ്പിറപ് എന്ന് ആലോചിച്ചപ്പോൾ ഒരു ഒരു....." അവൻ ആലോചനയോടെ പറഞ്ഞു നിർത്തി....ഞങ്ങൾ വീടിനരികെ എത്തിയിരുന്നു , അവൻ നേരെ വണ്ടി അവന്റെ വീട്ടിൽ കേറ്റി.. " വാ ....എല്ലാം പറഞ്ഞു തീർന്നിട്ട് പോവാം ..." അവൻ

💬 Comments

View all comments