Chapter Title : കിനാവ് പോലെ 9 [Fireblade]
കൈപ്പിടിച് മെല്ലെ സ്റ്റെയർ കയറ്റി...റൂമിൽ പോയി ഫാനിട്ട് നേരെ കിടക്കയിലേക്ക് മറിഞ്ഞു....കാലു കുറച്ചു നീര് വന്നിരുന്നു....അവൻ മുറിവെണ്ണ എടുത്ത് വന്നു , പിന്നെ മെല്ലെ മെല്ലെ ഉഴിഞ്ഞു തന്നു....
" അല്ല ചെങ്ങായ്....ഈ കൃപേടെ കാര്യമായിരുന്നു അവൾ പറഞ്ഞ സർപ്രൈസ്...?? "
അവൻ മുഖത്തേക്ക് നോക്കി ചോയ്ച്ചപ്പോൾ ഞാൻ മെല്ലെ ചിരിച്ചു....അത് കണ്ടപ്പോൾ അതിലും വലുതെന്തോ ഉണ്ടെന്നവന് മനസിലായി ...
" ഇതും അല്ലേ....അപ്പൊ വേറെന്താ...???"
അവൻ ആവേശത്തിൽ ഉളുക്കിയ സ്ഥലം കുറച്ചു അമർത്തിപ്പിടിച്ചപ്പോൾ എന്റെ നല്ല ജീവൻ പോയി.....
" ആ......മെല്ലെ ഉഴിയ് മൈരേ....."
ഞാൻ അവനോടു ചൂടായി....അവൻ സോറി എന്ന് മുഖം കൊണ്ട് കാണിച്ചു മെല്ലെ ഉഴിച്ചിൽ തുടർന്നു....
ഞാൻ എനിക്ക് കിട്ടിയ ശെരിക്കുള്ള സർപ്രൈസ് അവനോടു പറഞ്ഞു....നിത്യയോടൊപ്പം കുളക്കരയിൽ പോയതും , അവിടേക്ക് അച്ഛൻ വന്നതും , കാര്യങ്ങൾ പറഞ്ഞതും പറയുമ്പോൾ അവൻ കണ്ണുകളിൽ വല്ലാത്തൊരു തിളക്കത്തോടെ എല്ലാം കേട്ടിരുന്നു....അച്ഛൻ പറഞ്ഞ അങ്ങേരുടെ ഭൂതകാലവും , അമ്മുവിൻറെ കാര്യവും ഞാൻ വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു ...പിന്നെ അമ്മു വന്നതും കിസ്സടിച്ചതും പറഞ്ഞപ്പോൾ അവൻ കണ്ണ് മിഴിച്ചു പൊട്ടിച്ചിരിച്ചു.....
" എടാ ഭീകരാ.....!! നിനക്ക് ധൈര്യം തന്നതിപ്പോ അബദ്ധമായോ....? "
അവൻ ചിരിക്കിടെ എന്നോട് ചോദിച്ചു...
" അത് എങ്ങനെയോ സംഭവിച്ചതാടോ.......വല്ലാത്തൊരു മൂഡായിപ്പോയി.."
ഞാൻ ഇത്തിരി ചമ്മി..
" എന്നിട്ട് എങ്ങനെയുണ്ടാർന്ന് നിന്റെ ഫസ്റ്റ് കിസ്സ് ....?? "
അവൻ ആകാംഷയോടെ ചോദിച്ചു.....കാര്യം ഒരു കാര്യത്തിലെങ്കിലും അവനെ തോൽപ്പിക്കാൻ കഴിഞ്ഞ സന്തോഷം എനിക്ക് തോന്നി......
" എന്താ പറയാ മോനെ....വല്ലാത്തൊരു ഫീലാണ് ,നമ്മൾ ഈ
💬 Comments
View all comments