0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
അപ്പൂപ്പന്താടിയൊക്കെ ഇല്ലേ അത് കണക്കിന് ആകെ ഇങ്ങനെ പറന്നു പോണതുപോലെ തോന്നും......ഹൂ , ആലോചിച്ചിട്ട് എന്റെ പൊന്നളിയാ...." ഞാൻ തല അമർത്തിപ്പിടിച്ചു കിടക്കയിൽ കിടന്നു... " ആഹ് ...മതി മതി .....ഓവറാക്കണ്ട .....രാവിലെ പല്ലൊക്കെ തേച്ചിരുന്നല്ലോ അല്ലേ ..??" അവൻ കുസൃതിചിരിയോടെ ചോദിച്ചു ... " ഓഹ് പിന്നെ ...ഞാനെന്താ നിന്നെപോലെയാണോ.....?" ഞാൻ തിരിച്ചും ആക്കി.... "ശെരി ....ബാക്കി പറ കുട്ടാ...." അവൻ ഈ ഒരു കാര്യമായതുകൊണ്ടു കൂടുതൽ ഡയലോഗ് അടിക്കാതെ സോപ്പിട്ടു ....
ഞാൻ ബാക്കി സംഭവിച്ച കാര്യങ്ങൾ കൂടി പറഞ്ഞുതുടങ്ങി.....അതിൽ അച്ഛനോട് വീണ്ടും സംസാരിച്ച കാര്യം പറഞ്ഞപ്പോൾ അവൻ ഒന്നുകൂടി സന്തോഷവാനായി.. " അത് കലക്കിയെട ...നീ അങ്ങനെ ചോദിച്ചത് നിന്നോടുള്ള പുള്ളിയുടെ സ്നേഹം കൂടാനേ ഉപകരിക്കൂ ,എന്റെ കാഴ്ചപ്പാടിൽ നമുക്ക് ലോട്ടറി അടിച്ചെന്നു കരുതി ചുമ്മാ സന്തോഷിക്കുന്നതിനേക്കാൾ മറ്റൊരാൾക്ക്‌ നമ്മളിലുള്ള സ്നേഹത്തിന്റെയും ദേഷ്യത്തിന്റെയും കാരണം അറിഞ്ഞിരിക്കുന്നത് നല്ല കാര്യമാണ് , അങ്ങനെ ആണെങ്കിൽ തുടരാനാണെങ്കിലും മാറ്റനാണെങ്കിലും നമുക്ക് അത് ഉപയോഗിക്കാലോ ..." അവൻ എന്റെ തോളിൽ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു ..... ഞാൻ ബാക്കി കൂടി തുടർന്നു.....അമ്മുവിനെപ്പറ്റിയുള്ള അച്ഛന്റെ കാഴ്ചപ്പാടുകൾ പറഞ്ഞപ്പോൾ അവൻ സന്തോഷത്തോടെ എന്നെ ചേർത്തുപിടിച്ചു ... " എടാ .....ശെരിക്കും നീ വല്ലാത്തൊരു ഭാഗ്യവാനാണ് .......സ്വന്തം മകൾ തെറ്റായൊരു തിരുമാനമെടുക്കില്ലെന്നു വിശ്വസിക്കുന്ന അച്ഛനമ്മമാർ , ആ അച്ഛനമ്മമാരുടെ വിശ്വാസം അങ്ങോളം കാത്തുസൂക്ഷിക്കുന്ന മകൾ.....ഇങ്ങനൊരു കുടുംബം നിന്റെ ജീവിതത്തിലേക്ക് വരുമ്പോൾ അതിനു മാത്രം എന്ത് പുണ്ണ്യമാ നീ കഴിഞ്ഞ ജന്മത്തിൽ ചെയ്തത് ന്റെ മോനെ..." സ്നേഹം കൂടി എന്റെ കഴുത്തിലൂടെ കയ്യിട്ടു മുറുക്കിയാണ്

💬 Comments

View all comments