Chapter Title : കിനാവ് പോലെ 9 [Fireblade]
അവൻ ഇത് പറഞ്ഞത്.......ഞാൻ ബാക്കി സംഭവിച്ച കാര്യങ്ങൾ കൂടി പറഞ്ഞശേഷം എന്റെ കൺഫ്യൂഷൻ പറഞ്ഞത്...
" എടാ , അന്ന് അമ്മുവിനെ പ്രൊപ്പോസ് ചെയ്തത് അമ്മമാരിൽ ആരെങ്കിലും കേട്ടിട്ടുണ്ടോന്നു എങ്ങനാ അറിയാ....? "
ഞാൻ അവനോടു ചോദിച്ചു ..അവൻ കുറച്ചുസമയം ആലോചിച്ചു ...
" എന്റെ അമ്മ അറിഞ്ഞൊന്നു നോക്കാം ...നിന്റെ അമ്മ അറിഞ്ഞാൽ അറിയാനുള്ള ചാൻസ് കുറവല്ലേ ..?? "
അവൻ ആലോചനയോടെ പറഞ്ഞു ....
" നിന്റെ അമ്മ അറിഞ്ഞൊന്നു എങ്ങന്യ അറിയാ ...?? "
ഞാൻ അവനോടു ചോദിച്ചു ...
" അതിപ്പോ ഒരു പ്ലാൻ ഒന്നും ഇല്ല ...നോക്കാം , പറ്റിയ അവസരം വന്നാൽ ശ്രമിക്കാം..."
അവൻ എന്നെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു .....അങ്ങനെ നോക്കാം , എന്റെ അമ്മേന്റെ മനസിലുള്ളത് അറിയാനിപ്പൊ ഒരു വഴിയുമില്ല ... പക്ഷെ ഇത് അവൻ ഏറ്റെടുത്തോളും ......
" ടാ .....വേറൊരു വള്ളിക്കെട്ടുണ്ട്.......ആ കാവ്യക്ക് എന്തോ സംശയമുള്ളപോലെ തോന്നി , ഞങ്ങടെ കണ്ണും കണ്ണും കളി അവളെപ്പോളോ കണ്ടിരുന്നു......"
ഞാൻ എന്റെ മറ്റൊരു പ്രശ്നം എടുത്തിട്ടു....
" അവൾക്കത് മനസിലായെന്നിരിക്കട്ടെ എന്താണിപ്പോ പ്രശ്നം...?"
അവൻ തികച്ചും കൂൾ ആയി തിരിച്ചു ചോദിച്ചു ...
" അല്ല , എന്തെങ്കിലും പാര വെക്കുമോ ...?? "
ഞാൻ ടെൻഷനിൽ തന്നെയാണ് ചോദിച്ചത്...
" എടാ പേടിത്തൂറിക്കുട്ടാ ...., സാധാരണ പോലെ ആണെങ്കിൽ ടെൻഷൻ അടിക്കാം , ഇത് അവളുടെ അച്ഛനും അമ്മയും ആ പെണ്ണും തന്നെ നീ മതി എന്ന് കരുതി ഇരിക്കുമ്പോ ചേച്ചിയായ കാവ്യ നിന്നെ
💬 Comments
View all comments