0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
എന്ത് ചെയ്യുമെന്നാ നീ പറയുന്നേ ..??? " അവന്റെ ചോദ്യം ഇത്തിരി ദേഷ്യത്തിലായിരുന്നു ..... " ഒക്കെ ശെരിയാണ്‌ , ന്നാലും ഇങ്ങനൊരു പൊസിഷനിൽ നിന്നും ഇങ്ങനെ മാത്രേ ചിന്തിക്കാൻ പറ്റുന്നുള്ളൂ ...ഞാൻ അർഹിച്ചതിലും വലുത് കിട്ടി എന്നുള്ളതുകൊണ്ടാണോ എന്തോ എവിടെനിന്നെങ്കിലും എന്തെങ്കിലും പണി കിട്ടുമോ എന്നൊരു പേടിയാണ്.....വേറൊന്നും കൊണ്ടല്ലടാ ഒന്നിന്റെ പേരിലും ഇനി അവളെ നഷ്ടപ്പെടുത്താൻ വയ്യ ..." പറഞ്ഞു കഴിഞ്ഞപ്പോളേക്കും എന്റെ ശബ്ദമിടറി....അത് മനസിലായ അവൻ കയ്യിൽ മുറുകെ പിടിച്ചു .... " നിനക്കിപ്പോ ആദ്യം വേണ്ടത് കുറച്ചു സ്വസ്ഥതയാണ് ....ഇന്നു ഒരുപാട് കാര്യങ്ങൾ ഒന്നിച്ചു സംഭവിച്ചതിന്റെ ഒരു അമ്പരപ്പാണ് ഇതെല്ലാം....ശാന്തമായി ഇരുന്നു ഒന്ന് ചിന്തിച്ചു ശെരിയാക്കാം...ഇപ്പൊ നീ വേണേൽ ഇത്തിരി സമയം ഒന്ന് മയങ്ങിക്കോ , 5 മണി ആവുമ്പോൾ ഞാൻ വിളിക്കാം...." അവൻ എന്നോട് ഒരു സൊല്യൂഷൻ എന്ന നിലക്ക് പറഞ്ഞു...ഞാൻ അനുസരിച്ചു...കുറച്ചു സമയം മറ്റൊന്നും ചിന്തിക്കാതെ കിടന്നു മയങ്ങി...... ആ മയക്കത്തിൽ ഞാൻ കണ്ടു ഒരു സായം സന്ധ്യയിൽ പൂവാകപ്പൂക്കൾ വീണു മനോഹരമായ ആ വഴിത്താരയിലൂടെ ഒരു പെണ്കുട്ടിയുടെ കയ്യും പിടിച്ചു പോകുന്ന എന്നെത്തന്നെ .....പണ്ട് എന്റെ ഓർമകളിലെ പെണ്കുട്ടിയുടെ മുഖം തെളിഞ്ഞു കണ്ടില്ലെങ്കിൽ ഇന്നു ആ മുഖം എന്റെ അമ്മുട്ടിയുടേതാണ് .......ഇത്തിരി ക്ലേശിച്ചു നടക്കുന്ന പാതിയാണെങ്കിലും അവളുടെ കൂടെ ആവുമ്പോൾ ആ വഴി അങ്ങോളം തീരുന്നത് വരെ എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം.......എല്ലാം തികഞ്ഞ ഒരാളോടൊപ്പം അവരോടൊപ്പം എത്തിപ്പെടാൻ പറ്റാതെ സങ്കടപ്പെട്ടും കഷ്ടപ്പെട്ടും ജീവിക്കുന്നതിനേക്കാൾ നമ്മളെ ചേർത്തുപിടിച്ചു പോകാൻ സാധിക്കുന്ന, നമ്മളെപോലെയുള്ളവരുടെ കൂടെയാണ് ജീവിക്കാൻ എളുപ്പം.....അമ്മുവിനോടൊപ്പമുള്ള ജീവിതത്തിൽ അവളുടെ നടക്കാനുള്ള

💬 Comments

View all comments