0%

Chapter Title : ക്രിക്കറ്റ് കളി 14 [Amal SRK]

Author : amal Read All Parts 5.6K

മോശം ദിവസം…? " അഭി ആകാംഷയോടെ ചോദിച്ചു. വിഷമാകാര്യങ്ങൾ സുചിത്ര അഭിക്ക് മുൻപിൽ വിശദീകരിച്ചു. രാവിലെ കിച്ചുവിന്റെ ഫോണിലേക്ക് ചിറ്റപ്പന്റെ കോൾ വന്നു. " ഹലോ കിച്ചു.. ഗുഡ്മോർണിംഗ്.. " ചിറ്റപ്പൻ പറഞ്ഞു. " ഗുഡ്മോർണിംഗ് ചിറ്റപ്പാ… " അവൻ തിരിച്ചും പറഞ്ഞു. " എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്… " " എന്ത് പ്രധാനപെട്ട കാര്യം..? " " നിന്റെ അച്ഛന് ഇന്നലെ രാത്രി ഹാർട്ട്‌ അറ്റാക്ക് ആയി… " അത് കേട്ട് കിച്ചു തരിച്ചിരുന്നു. " ഇപ്പൊ കുഴപ്പോമൊന്നുമില്ല. കൃത്ത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷപെട്ടു. " " അച്ഛനെ എത്രയും പെട്ടന്ന് നാട്ടിലേക്ക് കൊണ്ട് വന്നൂടെ ചിറ്റപ്പാ.. അവിടെ ഒറ്റയക്ക്…എങ്ങനെയാ.." അവൻ സങ്കടത്തോടെ പറഞ്ഞു. " ഇപ്പൊ നാട്ടിലേക്ക് ഒരു യാത്ര അത്ര നല്ലതല്ല. സ്ഥിതി അല്പം ഗുരുതരമാണെന്ന് കൂട്ടിക്കോ.കൂടാതെ നിന്റെ അച്ഛന് വിഷമമുണ്ടാക്കുന്നതൊന്നും കേൾക്കാനും ഇടവരരുത്. ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അച്ഛനെ നോക്കാൻ ഇവിടെ ഞങ്ങളൊക്കെയുണ്ടല്ലോ. റസ്റ്റ്‌ എടുത്ത് കഴിഞ്ഞ് ഫിറ്റ്‌ ആയ ശേഷമേ ഞാൻ അവനെ നാട്ടിലേക്ക് അയക്കുന്നുള്ളു. " " അമ്മയോട് ഇക്കാര്യം പറയണ്ടേ..? " " ഇന്നലെ രാത്രി നിന്റെ അമ്മയെ വിളിച്ച് കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞിരുന്നു. നിന്നെ വിഷമിപ്പിക്കെണ്ടാന്ന് കരുതി അവള് പറഞ്ഞു കാണില്ല. " " ചിറ്റപ്പാ… എനിക്കെന്തോ പേടി പോലെ… " " നീ സമാധാനമായിരിക്ക് എല്ലാം ശെരിയാവും… " ശേഷം ചിറ്റപ്പൻ ഫോൺ വച്ചു. ഈ സമയം ഷെഡിൽ. അഭിയും, മനുവും, രാഹുലും, നവീനും, വിഷ്ണുവും

💬 Comments

View all comments