Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]
?”
“ പൈസ ആവശ്യമുണ്ടെങ്കിൽ മാത്രം ചോദിക്കും…”
“വേറെന്തെങ്കിലും പണിക്ക് അയാൾ പോകാറുണ്ടാ..?’”
“ ഇല്ല…”
ഇനിയെന്ത് ചോദിക്കണം എന്ന് ഷിഫാനക്കറിയില്ല.. അവൾ പാടേ തകർന്ന് പോയിരുന്നു. പേടിച്ചതെല്ലാം സത്യമായി.
“ അമ്മൂ… നീയെങ്ങിനെയാ മോളേ ഇവന്റെ വലയിൽ കുടുങ്ങിയത്..? വല്ലാത്തൊരു സ്വഭാവക്കാരനാണവൻ.. അവനെ നന്നാക്കാൻ ഒരുപാട് ശ്രമിച്ചതാ ഞാൻ… അവനെ ഉപദേശിച്ചതിന് എന്നെ തല്ലാൻ വരെ വന്നിട്ടുണ്ടവൻ..നിനക്ക് സങ്കടമാകുമെന്നറിയാം.. എന്നാലും ഇനി അവനെ പറ്റി എല്ലാം നീ അറിയണം..”
ദാസൻ എല്ലാം കാര്യങ്ങളും അവളോട് പറഞ്ഞു.. ഞെട്ടിത്തരിച്ചു കൊണ്ടും, പൊട്ടിക്കരഞ്ഞുമാണ് ഷിഫാനയെല്ലാം കേട്ടത്.. തനിക്ക് തീർത്തും പിഴച്ച് പോയെന്ന് അവൾക്ക് മനസിലായി.
“ഇതൊന്നും മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ലേ മോളേ… “
എല്ലാം പറഞ്ഞ്കഴിഞ്ഞ് ദാസൻ ചോദിച്ചു.
“ ഇല്ലേട്ടാ… അതിനുള്ള സമയമൊന്നും കിട്ടിയില്ല… ഫോൺ ചെയ്യുമ്പഴും,തമ്മിൽ കാണുമ്പഴും നല്ല സ്നേഹമായിരുന്നു..”
“അത് കണ്ട് അവൻ വിളിച്ചപ്പഴേ നീ
ചാടിയിങ്ങ്പോന്നു..അല്ലേ…? “
അത്കേട്ട് ഷിഫാന പൊട്ടിക്കരഞ്ഞു.
“ വേറെ നിവൃത്തിയില്ലായിരുന്നു ചേട്ടാ.. അത്ര സഹികെട്ടാ ഞാനെന്റെ വീട്ടിൽ നിന്നത്… അഞ്ചാം വയസിൽ ഉമ്മ മരിച്ച എനിക്ക് വീടൊരു നരകമായിരുന്നു.
അയാൾ വന്ന് ചിരിച്ച് കാണിച്ചപ്പോൾ ഞാൻ വീണുപോയേട്ടാ… അയാൾ നല്ലവനാണെന്ന് ഞാൻ കരുതി.. ഞാൻ പെട്ടുപോയി അല്ലേട്ടാ…?”
ഷിഫാന നിർത്താതെ ഹൃദയം പൊട്ടിക്കരഞ്ഞു.
അത് കണ്ട് ദാസനും കരച്ചിൽ വന്നു.
എങ്ങിനെ അവളെ ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ കുഴങ്ങി. ഇതിനൊക്കെ കാരണക്കാരനായ ആ നാറി ഇതൊന്നുമറിയാതെ അകത്ത് കഞ്ചാവും വലിച്ച് കയറ്റി കിറുങ്ങിക്കിടക്കുകയാണ്.
എടുത്തിട്ട് നാല് ചാമ്പ് ചാമ്പണം ആ പട്ടിയെ, എന്ന് ദാസന് തോന്നി.
വിളിച്ചുണർത്തി
💬 Comments
View all comments