Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]
നീ സമ്മതിച്ചത് തന്നെ വലിയ മണ്ടത്തരമായി.. ഇനി അവൻ സമ്മതിക്കാതെ നിനക്ക് പോകാൻ കഴിയില്ല.. നിയമപരമായി അവന്റെ ഭാര്യയാണ് നീ.. ഏതായാലും കുറച്ച് ദിവസം നമുക്ക് നോക്കാം.. നീ വിഷമിക്കുകയൊന്നും വേണ്ട.. അവൻ നിന്നെ ഉപദ്രവിക്കില്ല എന്ന ഉറപ്പ് ഞാൻ തരാം.. നമുക്ക് രണ്ട് പേർക്കും ഒന്ന് ശ്രമിച്ച് നോക്കാടീ.. ഇനിമോള് ചെല്ല്.. സമാധാനമായിട്ടുറങ്ങ്..എല്ലാം ശരിയാക്കണമെന്ന്ദൈവത്തോട് പ്രാർത്ഥിക്ക്… “
ദാസന്റെ വാക്കുകൾ കേട്ട് ഷിഫാനക്ക് നല്ല ആശ്വാസമായി. എന്ത് പ്രശ്നമുണ്ടായാലും അത് പരിഹരിക്കാൻ ഈ ചേട്ടനുണ്ടാവുമെന്നൊരു ധൈര്യം അവൾക്കുണ്ടായി.
രണ്ടാളും എഴുന്നേറ്റു.
“ആഹാ… ഈ ഡ്രസ് മോൾക്ക് നന്നായി ചേരുന്നുണ്ട്.. ഞാനിപ്പഴാ ഇത് ശ്രദ്ധിക്കുന്നേ..”
അത്കേട്ട് അവൾക്ക് സന്തോഷമായി. നാണത്തോടെ ചിരിച്ചു കൊണ്ടവൾ മുറിയിലേക്ക് കയറിപ്പോയി. ദാസൻ അവന്റെ മുറിയിലേക്കും കയറി വാതിലടച്ചു.ആ പാവം കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൻ ഉറങ്ങാൻ കിടന്നു.🌹🌹🌹
സ്നേഹത്തോടെ സ്പൾബർ❤️
(തുടരും)
💬 Comments
View all comments