0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]

Author : SAMI Read All Parts 68.1K

കുട്ടികൾ… അവരുടെ ചിന്തകൾ… അവരുടെ തുറന്നുപറച്ചിൽ…
“ഇതൊക്കെ ഇപ്പോൾ സാധാരണയാണ്, മെഹറേ…” ഞാൻ പറഞ്ഞു.
അവർ അവരുടെ ആ സമയം എൻജോയ് ചെയുന്നു……

ഒരു നിമിഷം, അവൾ നിശ്ശബ്ദയായി. പിന്നെ… പുറത്തേക്ക് നോക്കിക്കൊണ്ട്, പതിയെ പറഞ്ഞു

“അവളുടെ ആ ധൈര്യം…” “അതിന്റെ പകുതി എങ്കിലും… എനിക്ക് ഉണ്ടായിരുന്നെങ്കിൽ…”

ഞാൻ അവളെ നോക്കി. “ഉണ്ടായിരുന്നെങ്കിൽ…?”
ഞാൻ ചോദിച്ചു.
അതിന് അവൾ മറുപടി നൽകിയില്ല.

പക്ഷേ… ആ മറുപടി, വാക്കുകളിൽ പറയേണ്ടതില്ലായിരുന്നു.

അതെന്താണെന്ന് അവൾക്കും അറിയാമായിരുന്നു… എനിക്കും അറിയാമായിരുന്നു…
കാരണം…. അത്രയ്ക്ക് അടുത്തിരുന്നു ഞങ്ങൾ.
—--------------------------------------------------------------------------------------
അന്നത്തെ രാത്രി…
പതിവ് പോലെ ഫോണിന്റെ സ്ക്രീനിൽ മെഹറിന്റെ പേര് തെളിഞ്ഞുകൊണ്ട് ഫോൺ വൈബ്രേറ്റ് ചെയ്തു……

“ഉറങ്ങിയോ…?”
അവൾ പതിയെ ചോദിച്ചു
“ഇല്ല…”
ഒരു ചെറിയ നിശ്ശബ്ദം.
പിന്നെ, വീണ്ടും സംഭാഷണം തുടങ്ങി
പല ദിവസങ്ങളിലും ഞങ്ങൾ സംസാരിക്കാറുള്ളതാണ്……..

പക്ഷേ ഇന്നത്തെ വിഷയം അത് മറ്റൊന്നായിരുന്നു………………
ലക്ഷ്മി…
ആര്യ…
പറയാൻ താല്പര്യമുള്ള വിഷയങ്ങൾക്ക് മെഹർ തന്നെയാണ് തുടക്കം ഇട്ടത്……
കുറച്ചു നേരം കഴിഞ്ഞ്,

ഞാൻ പതുക്കെ ചോദിച്ചു
“ആ പകുതി ധൈര്യം കിട്ടുമ്പോൾ… ഒന്ന് പറയണം…”

അവൾ ചിരിച്ചു. ഫോണിന്റെ മറുവശത്ത് പോലും ആ ചിരി കേൾക്കാമായിരുന്നു.
“എന്തിനാ…?” അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു.

ഒരു നിമിഷം, ഞാൻ മിണ്ടാതിരുന്നു.
“കേൾക്കാൻ വേണ്ടി …”
എന്ന് മാത്രം പറഞ്ഞു.

ഫോണിന്റെ മറുവശത്ത് ഒരു നീണ്ട നിശബ്ദത…
ആ നിശ്ശബ്ദതയിൽ ഹൃദയമിടിപ്പുകൾ പോലും കേൾക്കുന്നതുപോലെ.
“അത് പറഞ്ഞാൽ………..പിന്നെ തിരിച്ച് പോകാൻ പറ്റില്ല…” അവൾ പറഞ്ഞു
“ഇപ്പോൾ പോകാൻ പറ്റുമോ…?” ഞാൻ ചോദിച്ചു.

“മനു…”അവളുടെ ശബ്ദം ആദ്യമായി

💬 Comments

View all comments