Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]
പക്ഷേ അത് വേദനയുടേതായിരുന്നില്ല.
പഴയ ഓർമ്മകൾ വാതിൽ തുറന്ന് അകത്തേക്ക് കയറി വരുന്നതുപോലെയുള്ള ഒരു ശാന്തത.
അവൻ പതിയെ കിടക്കയുടെ അരികിൽ ഇരുന്നു.
ഇപ്പോൾ കാണുന്ന ഈ മനു…
അവൻ സ്വയം ചോദിച്ചു.
ഇങ്ങനെയായിപ്പോയത് എപ്പോഴാണ്?
അവന്റെ കണ്ണുകൾ മേൽക്കൂരയിലേക്ക് ഉയർന്നു.
ഒരിക്കൽ “നിനക്ക് ഒരു ഗേൾഫ്രണ്ട് പോലും ഇല്ലല്ലോ” എന്ന് പറഞ്ഞ് മീനു തന്നെ കളിയാക്കിയിരുന്ന ദിവസങ്ങൾ ഓർമ്മ വന്നു.
“നീ ഇങ്ങനെ ഒറ്റയ്ക്ക് നടന്നാൽ വയസ്സായിട്ടും പെണ്ണുങ്ങളൊന്നും നോക്കില്ല.”
അവൾ ഒരിക്കൽ പറഞ്ഞത്.
അപ്പോൾ അവൻ ചിരിച്ചിട്ട് പറഞ്ഞിരുന്നു—
“എനിക്ക് അത്ര വലിയ ആഗ്രഹമൊന്നുമില്ല.”
“ആഗ്രഹമില്ലേ? അതോ ധൈര്യമില്ലേ?”
“നീ പോയി പഠിക്ക്…”
അന്ന് അത്രയും മാത്രം.
ഒരു തമാശ.
ഒരു അനിയത്തി ചേട്ടനെ കളിയാക്കിയ ഒരു ചെറിയ സംഭാഷണം.
പക്ഷേ…
ആ ചെറിയ വാക്കുകൾ ഒരുനാൾ തന്റെ ജീവിതത്തിന്റെ മുഴുവൻ ദിശ തന്നെ മാറ്റുമെന്ന് അന്ന് അവൻ എവിടെ അറിഞ്ഞിരുന്നു?
സ്കൂളിൽ എത്തിയ ആദ്യ ദിവസങ്ങൾ.
പുതിയ മുഖങ്ങൾ.
പുതിയ ശബ്ദങ്ങൾ.
ക്ലാസ് മുറികളിലെ ചോക്ക് പൊടിയുടെ മണം.
രാവിലെ മഴ നനഞ്ഞ മണ്ണിന്റെ ഗന്ധം.
പടികൾ കയറുമ്പോൾ കേൾക്കുന്ന കുട്ടികളുടെ ചിരി.
അതിനിടയിലാണ്…
ആദ്യമായി അവൻ മെഹറിനെ കണ്ടത്.
ഒരു സാധാരണ നിമിഷം മാത്രം.
പക്ഷേ ചില നിമിഷങ്ങൾ സാധാരണയായി ജനിച്ചാലും, ജീവിതത്തിൽ അസാധാരണമായ വേരുകളാണ് പിടിക്കുന്നത്.
അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സിന്റെ എവിടെയോ ഒരു ചെറിയ സ്പാർക്ക് തെളിഞ്ഞിരുന്നു.
പെട്ടെന്ന്.
കാരണമില്ലാതെ.
വ്യാഖ്യാനിക്കാനാകാതെ.
അത് അവൻ മീനുവിനോട് മാത്രം പറഞ്ഞിരുന്നു.
“ഒരുത്തിയെ കണ്ടു…”
“ആരെ?”
“മെഹർ ”
“എന്താ?”
“ഒന്നുമില്ല.”
“ഒന്നുമില്ലെന്നോ? നിന്റെ ശബ്ദത്തിൽ എന്തോ ഉണ്ട്.”
അന്ന് മനു ചിരിച്ചു.
“അവളെ കണ്ടപ്പോൾ എന്തോ തോന്നി.”
മീനു കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നെ പതിവ് ശൈലിയിൽ—
“അത് കനലാണെങ്കിൽ ഊതി കത്തിക്കണം.”
“എന്ത്?”
“നീ
💬 Comments
View all comments