0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 37.8K

റിങ് ചെയ്തത് , നോക്കിയപ്പോ അച്ഛനാണ്

"ഹലോ അച്ഛാ "

"ഹാ പറയെടാ, എങ്ങനെയുണ്ടായി ഇന്നത്തെ ദിവസം "

"നല്ലതായിരുന്നു.. "

"സ്ഥലം എല്ലാം എങ്ങനെയുണ്ട് "

"പഠിച്ചുവരുന്നതേയുള്ളു .. പിന്നെ ആ ബൈക്ക് കിട്ടിയത് എന്തുകൊണ്ടും നല്ല ഉപകാരം ആയി "

"ഹ .. വീരേന്ദർ (house owner ) ഒക്കെ എന്തുപറയുന്നു "

"ആ ഇന്നു കാലത്തുകണ്ടിരുന്നു .. "

അങ്ങനെ ആ സംഭാഷണം പതിവുപോലെ ഒരു അച്ഛൻ മകൻ സംഭാഷണം പോലെ അവസാനിച്ചു

ഓർമവെച്ച കാലം തൊട്ട് അച്ഛൻ വിദേശത്താണ് , കൊല്ലത്തിൽ ഒരു മാസമോ അല്ലെങ്കിൽ അതിലും കുറവോ മാത്രമാണ് അച്ഛനെ കാണാറുള്ളത് , ഇപ്പോളും എനിക്ക് അച്ഛനോട് എങ്ങനെയാ സംസാരിക്കേണ്ടത് എന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല , അദ്ദേഹത്തിനും അങ്ങനെ തന്നെ ..

തന്നോളം വളർന്ന മകനോട് എന്താ സംസാരിക്കേണ്ടത് എന്ന് പുള്ളികാരനും മന്സായിലായിട്ടില്ല..

പക്ഷെ അമ്മക്ക് എന്തെ മുഖം മാറിയാൽ അറിയാം

അച്ഛനോട് സംസാരിച്ചുകഴിഞ്ഞതിനു ശേഷം ഞാൻ ബാക്കി അടക്കിയൊതുക്കി വെക്കുന്ന ജോലി തുടർന്നു .

അമ്മയുടെ മെസ്സേജ് വന്നുകിടപ്പുണ്ട്

ഡ്യൂട്ടി കഴിഞ്ഞുവന്നതേയുള്ളു കുറച്ച കഴിഞ്ഞു വിളിക്കാം എന്നായിരുന്നു

ഒരുവിധം റൂമിലെ എല്ലാം ഞാൻ സെറ്റ് ആക്കി

ഇപ്പോ കണ്ടാൽ ഒരു ബാച്ലർ റൂം ആണെന്ന് ആരും പറയില്ല , നല്ല വൈബ് ഒക്കെ ഉണ്ട്

ഞാൻ എന്റെ ബാഗ് തുറന്നു അതിൽ ഉണ്ടായ ഒരു ബ്ലൂടൂത്ത് സ്പീക്കർ കൂടെ എടുത്തു പതിയെ ഒരു ഹിന്ദി മെലഡി കൂടി വെച്ചു

കുറച്ചു ഇൻഡോർ പ്ലാന്റ്സ് കൂടെ സെറ്റ് ചെയ്യണം ,

💬 Comments

View all comments