Chapter Title : മംഗള ലക്ഷദീപ് 4 [Arun]
പിന്നെ കുറച്ചു ലൈറ്റ് , അതും കൂടി ആയാൽ സെറ്റ് .
ഇങ്ങനെയിരുന്നാൽ വയർ പട്ടിണി ആളും എന്നറിയാവുന്നത്കൊണ്ട് പതിയെ കിച്ചണിലേക് പോയി .
കുറച്ചു ദിവസായി എന്തേലും വയറിനു പിടിക്കുന്നത് കഴിച്ചിട്ട്
വൈകീട് വരുന്ന വഴി വാങ്ങിയ ചിക്കൻ ഫ്രിഡ്ജിൽനിന്നു എടുത്ത് വെള്ളത്തിൽ വെച്ചു
അരി കഴുകി അടുപ്പിലേക്കുവച്ചു
പിന്നെ ചോറും ചിക്കൻ കറിയും ഉണ്ടാക്കി 2 ലെഗ് പീസ് മാറ്റിവെച്ചത് എടുത്ത് ഫ്രൈ ചെയ്തു , പാറു ഒരു 8 മണി ആകുമ്പോ വരാം എന്നുപറഞ്ഞിട്ടുണ്ട് അവൾക്കും കൂടി ഭക്ഷണം ഉണ്ടാകണം
ഏകദേശം ഒരു 7:50 ഒക്കെ ആയപ്പോ ഡോറിൽ തട്ടുകേട്ടു ചെന്നുനോക്കിയപ്പോ പാറു ആയിരുന്നു
"ഹലോ ജോലിക്കാരൻ എങ്ങനെ ഉണ്ടായി ഇന്നത്തെ ദിവസം "
"ഇവിടെ വെച്ച് തന്നെ പറയണോ ... ഉള്ളിലേക്കു കേറി വാടി .."
"ok boss "
അവൾ ഉള്ളിലേക്കു കേറിയപാടെ ചുറ്റും നോക്കിയശേഷം
"ആഹാ എന്താ വൈബ്.. കൊള്ളാം കേട്ടോ നല്ല രസമുണ്ട് .. നല്ല സമാധാനം "
"ഹ്മ്മ് ഇഷ്ടായോ.."
"പിന്നലാൻഡ് "
പെട്ടന്ന് എന്തോ ഓർത്തപ്പോൾ അവൾ എന്നോട് ചോദിച്ചു
"മ്മ്ഹഹ് കൊഴിന്റെ മാണം ....പൊരിച്ച കോഴീന്റെ മാണം "
കിലുക്കത്തിലെ രേവതിയെപോലെ അവളുടെ വർത്തമാനം കേട്ടിട്ട് എനിക്ക് ചിരിവന്നു
"അത് ഞാൻ എന്റെ പാറുവിനു സ്പെഷ്യൽ ഫുഡ് ഉണ്ടാക്കിയത് അല്ലെ ..."
"ആണോ എന്ന വേഗം വാ, എനിക്ക് നല്ല വിശപ്പുണ്ട് .."
അതും പറഞ്ഞു കിച്ചണിലേക് ഒറ്റ ഓട്ടമായിരുന്നു
"അഹാ അന്തസ്.." ചിക്കൻ കറിയുടെ പാത്രത്തിന്റെ അടപ്പു അൽപ്പം മാറ്റിവെച്ചശേഷം ആ
💬 Comments
View all comments