Chapter Title : മംഗള ലക്ഷദീപ് 4 [Arun]
മണം മൂക്കിലേക് വലിച്ചുവിട്ടശേഷം അവൾ പറഞ്ഞു
പെട്ടന്ന് തന്നെ രണ്ടു പാത്രത്തിൽ ഫുഡ് ഒക്കെ എടുത്ത് ഞങ്ങൾ ഡൈനിങ്ങ് റൂമിൽ ഇരിക്കാൻ പോയി
അവൾ പെട്ടന്ന് ചോദിച്ചു
"നമുക് ബാൽക്കണിയിൽ ഇരുന്ന് ഫുഡ് കഴിച്ചാലോ"
"അതിനൊത്ത വായോ..."
ഞങ്ങൾ രണ്ടുംപേരുംകൂടെ ബാൽക്കണിയിൽ പോയി അവിടെയിരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി
പുള്ളിക്കാരി നല്ല ആസ്വതിച്ചുകഴിക്കുന്നുണ്ട്
"എന്ത് ടേസ്റ്റ് ആട ഇത് .. നീ തന്നെ ആണോ ഇത് ഉണ്ടാക്കിയത് .."
"പിന്നല്ലാതെ ഇവിടെ ഞാൻ അല്ലാതെ വേറെ ആരാ ഉള്ളത്"
"നീ പ്രൊഫഷണൽ ഷെഫ് ആണെന്ന് പറഞ്ഞപ്പോ ഇത്രേം ഞാൻ വിചാരിച്ചില്ല "
കയ്യിലുണ്ടായ ലെഗ് പീസ് കടിച്ചുവലിച്ചുകൊണ്ട് അവൾ പറഞ്ഞു
"പതിയെ കഴിക്കെടി അത് ആരും എടുത്തോണ്ടുപോകില്ല "
"നീ പോടാ .. മര്യാദക് ഫുഡ് കഴിച്ചിട്ട് എത്ര ദിവസം ആയെന്ന് അറിയോ....ഈ പുല്ലും വൈക്കോലും തിന്നു തിന്നു എനിക്ക് മടുത്തു ..
കടിച്ചുപറിക്കാൻ എന്തേലും ഇല്ലാതെ എങ്ങനെയാ ഫുഡ് കഴിക്കാ .."
"pg യിലെ ഫുഡ് എങ്ങനെ ഉണ്ട് "
"മോശം പറയുന്നത് ആണെന്ന് വിചാരിക്കരുത് .. വായിൽ വെക്കാൻ കൊള്ളില്ല ..കുറെ ഉരുളങ്കിഴങ്ങും ഒരു പച്ച പുല്ലും...മടുത്തു"
"വന്നപ്പോളേക്കും മടുത്തോ... ഇനി ഫുഡ് കഴിക്കണം എന്നുതോന്നുമ്പോ ഇങ്ങോട്ടേക്കു വന്ന മതി , നമുക് സെറ്റ് ചെയ്യാം "
"അങ്ങനെ ആണേൽ നീ എനിക്ക് എല്ലാ ദിവസോം ഫുഡ് ഉണ്ടാക്കി തരേണ്ടി വരും" ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു
പെട്ടന്ന് ഫോൺ റിങ് ചെയ്തു അമ്മയാണ്
പാറുവാണ് ഫോൺ അറ്റൻഡ് ചെയ്തത്
"ഹലോ ആരാ
💬 Comments
View all comments