Chapter Title : മംഗള ലക്ഷദീപ് 4 [Arun]
ഇത് " അവൾ കാൾ എടുത്തപ്പെടെ ചോദിച്ചു
മറുതലക്കൽ നിന്ന് ശബ്ദം ഒന്നും കേട്ടില്ല,ചെലപ്പോ എന്നെ തന്നെ അല്ലെ കാൾ ആക്കിയത് എന്ന് നോക്കുവായിരിക്കും
"ചോദിച്ചത് കേട്ടില്ലേ" പാറു ഒന്നുകൂടി ചോദിച്ചു
"അയ്യോ മോളെ സോറി ,ഞാൻ എന്റെ മകനെ വിളിച്ചതാണ്, എന്തോ പ്രവേശനം പറ്റിയത് ആണെന്ന് തോന്നുന്നു"
അമ്മയുടെ ആ സംസാരം കേട്ടപ്പോ ഞാൻ രണ്ടുപേരുംകൂടെ ചിരിച്ചു
"സിദ്ധു..."
ഞാൻ ഫോൺ പാറുവിന്റെ കയ്യിൽ നിന്ന് വാങ്ങി സംസാരിച്ചു
"'അമ്മ അത് പാറുവയിരുന്നു..."
"ആണോ നിങ്ങൾ രണ്ടുംകൂടി എന്നെ പറ്റിക്കുകയായിരുന്നില്ലേ ..."
"ഞാൻ അല്ല അമ്മ ഇവളാ "
"മ്മ്ഹഹ് രണ്ടും കൊള്ളാം ... കഴിച്ചോ.."
"ആ കഴിക്കുവാ .. ഇവിടെ ഒരാൾക്കു പരാതി കുറച്ചു ദിവസായിട്ട് പുല്ലും വൈക്കോലും ആ കഴിക്കുന്നേ എന്ന് അതോണ്ട് ഇന്ന് ചിക്കൻ ഒക്കെ വാങ്ങി കറി വെച്ചു "
"ആഹാ ..എന്നിട്.. എങ്ങനെയുണ്ട് മോളെ .. കൊള്ളാവോ .."
"സൂപ്പർ ആയിട്ടുണ്ട് ആന്റി ..ആന്റീടെ മോന്റെ കൈപ്പുണ്യം കൊള്ളാം.. കെട്ടുന്നവർ ഭാഗ്യവതിയാണ് .."
പെട്ടന്ന് അമ്മയുംഞാനും സൈലന്റ് ആയി, അത് കണ്ടിട്ട് എന്തോ കുഴപ്പം മനസിലാക്കിയപോലെ വിഷയം മാറ്റി
"മകന്റെ കൈപ്പുണ്യം ഇങ്ങനെ ആണേൽ ആന്റിയുടെ എങ്ങനെ ആയിരിക്കും .. ഞാൻ എന്തായാലും നാട്ടിൽ വരുമ്പോ വരുന്നുണ്ട് അങ്ങോട്ട് .."
"മോൾക് എപ്പോ വേണേലും ഇങ്ങോട്ടേക്കു വരാം "
അതിനു ശേഷം അവളും അമ്മയും എന്തോ കത്തിവെച്ചു ഇരിക്കുണ്ടായി
അമ്മയുടെ കാൾ കട്ട് ആയ ശേഷം ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞു പതിയെ കിച്ചൻ ക്ലീൻ ആക്കി ഞങ്ങൾ
💬 Comments
View all comments