0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 47.4K

ബാൽക്കണിയിലേക് പോയി..

ബാക്ക്ഗ്രൗണ്ടിൽ നല്ല പഴയ ഹിന്ദി പാട്ടു പാടുന്നുണ്ട്

എന്നോട് ചേർന്നുനിന്നശേഷം അവൾ ചോദിച്ചു

"നിന്നത് എന്നോട് എന്തേലും പറയാൻ ഉണ്ടോ"

പതിഞ്ഞ ശബ്ദത്തിൽ അവൾ എന്നോട് ചോദിച്ചു

"എന്ത് "

"നീ എപ്പോളും റിലേഷന്ഷിപ്പിന്റെ കാര്യം പറയുമ്പോ മൂഡ് ഔട്ട് ആകുന്നത് ഞാൻ കാണുന്നുണ്ട്, പിന്നെ ഇപ്പൊ അമ്മയും, എന്താ പ്രോബ്ലം"

ഞാൻ പുറത്തെ നഗരത്തിലെ രാത്രിയിലെ ആ വെളിച്ചങ്ങളിലേക് നോക്കി അവളോട് പറഞ്ഞു

"ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാ .. "

"എന്നോട് പറയാൻ പറ്റുന്നത് ആണേൽ പറ, വിഷമങ്ങൾ ഷെയർ ചെയ്യുന്നത് നല്ലതല്ലേ "

ഞാൻ അവളെ നോക്കിയ ശേഷം തുടർന്നു

" ഹൈ സ്കൂളിൽ പഠിക്കുമ്പോ തുടങ്ങിയ പ്രേമം ആയിരുന്നു, പ്രേമം എന്നൊന്നും അതിനെ പറയാൻ പറ്റില്ല എനിക്ക് അവൾ ജീവനായിരുന്നു, എന്റെ അമ്മക്കും അവളെ നല്ല കാര്യമായിരുന്നു

പ്ലസ് ടുവിനുശേഷം അവൾ ഡിഗ്രി പഠിക്കാൻ ബാംഗ്ലൂർ പോയി

ലോങ്ങ് ഡിസ്റ്റൻസ് ആണേലും ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി സമയം മാറ്റിവച്ചിരുന്നു

പതിയെ പതിയെ വിളികൾ കുറഞ്ഞു ചോദിക്കുമ്പോ പഠിക്കാൻ ഉണ്ട്, നിനക്കു എന്നെ സംശയം ആണോ എന്നുള്ള ചോദ്യവുമൊക്കെ .. ഞാൻ അവളെ വിശ്വസിച്ചു

അവളുടെ ബര്ത്ഡേക്ക് സർപ്രൈസ് കൊടുക്കാൻ ഞാൻ ബാംഗ്ലൂർ പോയി അവളുടെ ഹോസ്റ്റലിൽ എത്തി നോക്കിയപ്പോ അവൾ അവിടെ ഇല്ല .. കുറെ നേരം വെയിറ്റ് ആകിയിട്ടും കണ്ടില്ല അവസാനം അവൾ വന്നു കൂടെ ഒരു പയ്യനുണ്ടായി

ആദ്യമൊക്കെ അവളുടെ ക്ലാസ്സിൽ ഉള്ളതാ ഫ്രണ്ട് ആ എന്നൊക്കെ പറഞ്ഞു ..പിന്നെ അവൾ പറഞ്ഞു നമുക്

💬 Comments

View all comments