Chapter Title : മംഗള ലക്ഷദീപ് 4 [Arun]
ഇത് ഇവിടെ വെച്ച് നിർത്താം അവൾക് അവനെ ഇഷ്ടമാണെന്ന്
എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ലായിരുന്നു അപ്പൊ .. ഒരുതരം മരവിപ്പായിരുന്നു
മനുഷ്യനല്ലേ മാറും മടുക്കും
തിരിച്ചുള്ള യാത്രയിലും എനിക്ക് എന്താ നടക്കുന്നത് എന്ന് മനസിലായില്ല അവസാനം എങ്ങനെയോകെയോ വീട്ടിൽ എത്തി
എന്റെ മുഖത്തുനിന്ന് അമ്മ എന്തോ മനസിലാക്കിയത് പോലെ എന്നോട് ചോദിച്ചു എന്ത് പറ്റി കണ്ണാ ... എനിക്ക് എന്റെ കണ്ണുനീർ പിടിച്ചുവെക്കാനായില്ല ബോധം പോകുന്നത് വരെ ഞാൻ അമ്മമ്മയുടെ മടിയിൽ കിടന്നു കരഞ്ഞു
പിന്നെ കുറച്ചു നാളത്തേക് എനിക്ക് എല്ലാത്തിനോടും ഒരു മടുപ്പ് ആയിരുന്നു
വീട്ടിൽ നിന്ന് പുറത്തേക്കൊന്നും ഇറങ്ങാതെ ഞാൻ കഴിച്ചുകൂട്ടി
എന്നെ ഓർത്തു അമ്മയും അച്ഛനും നല്ലോണം വിഷമിച്ചിട്ടുണ്ട്
അവസാനം എനിക്ക് തന്നെ തോന്നി തുടങ്ങി ഇങ്ങനെ പോയാൽ ശെരി ആകില്ല
എങ്ങനെയോ ഒക്കെയോ പോയ സബ്ജെക്ട് എല്ലാം ക്ലിയർ ആക്കി ജോബ് തപ്പി നടന്നു
അവസാനം ഇവിടെ കിട്ടി
ആദ്യമൊക്കെ അമ്മക്ക് എന്നെ ഇത്ര ദൂരം വിടാൻ ഒരു താല്പര്യം ഉണ്ടായില്ല
പിന്നെ അമ്മക്ക് തോന്നിക്കാണും കുറച്ചുനാളത്തേക് മാറിനിൽക്കുന്നത് നന്നായിരിക്കും എന്ന് "
എന്റെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നുണ്ടായി
പെട്ടന്ന് അത് ഞാൻ തുടച്ചു പാറുവിനെ നോക്കി
കണ്ണൊക്കെ നിറഞ്ഞു നിൽപ്പുണ്ട്
"അയ്യേ പാറു കരയുകയാണോ..."
"അപ്പൊ നീ പറഞ്ഞതോ..."
"അതുകണ്ണിൽ പൊടി പോയതാ ...."
അവൾ സിറ്റുവേഷൻ മാറ്റാൻ വേണ്ടി അവളുടെ കണ്ണുകൾ തുടച്ചു എന്നോട് ചോദിച്ചു
"അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു ...ഇന്നത്തെ ഓഫീസിൽ എങ്ങനുണ്ടായി "
" അആഹ് ഒരു സംഭവം ഉണ്ടായി, ഇന്നലെ ഞാൻ
💬 Comments
View all comments