0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 50.4K

ഒരു പെണ്ണിന്റെമേലേക് ജ്യൂസ് തട്ടിയില്ലേ "

"ആഹ്ഹ്ഹ് , നിന്നെ തെറിവിളിച്ച ആ പെൺ"

"അത് തന്നെ അവളാരാണെന് അറിയോ .. എന്റെ ടീം ലീഡ് ആണ് .. അതും മലയാളി .."

കേട്ടപാടെ പാറുവിന്റെ പൊട്ടിച്ചിരിയാണ് ഞാൻ കേട്ടത്

"നീ എന്തിനാ ഇങ്ങനെ കിടന്നു ചിരിക്കുന്നത് "

"ഒന്നല്ല നിന്റെ അന്നേരത്തെ അവസ്ഥയാലോചിച്ചു ചിരിച്ചതാ .."

"പോടീ പട്ടി .."

"നിനക്കറിയോ അവളെ എല്ലാരും യക്ഷി എന്നവിളിക്കുന്നത് "

"അതെന്താ .. അവൾ ചോരകുടിക്കോ .."

"ചോര അല്ല പണി എടുപ്പിച്ചു കൊല്ലും എന്ന്.."

" നീ സൂക്ഷിച്ചോ നിന്റെ ചോരയും അവൾ കുടിക്കും "

അവൾ വീണ്ടും ചിരിച്ചുകൊണ്ട് എന്നെ നല്ലോണം കളിയാക്കുന്നുണ്ട്

ഞാൻ പിണങ്ങിയതുപോലെ അഭിനയിച്ചു

"അച്ചോടാ ചേട്ടൻ പിണങ്ങിയോ...."

വീണ്ടും അവൾ നല്ല ചിരി , അവൾസാനം അവളുടെ തലക്കിട്ടു ഒന്ന് കൊടുത്തപ്പോ അവൾ നിർത്തി

"നിൻക് റൂമിൽ പോണ്ടേ സമയം പത്തുമണി കഴിഞ്ഞു "

"ആഹ് പോണം"

"എന്ന വാ "

അവളെയും കൂടി ബൈക്കും എടുത്ത് അവളുടെ പിജിയിലേക് പോയി

അവിടെ എത്തിയ ശേഷം ബൈക്കിൽ നിന്ന് ഇറങ്ങി അവൾ തിരിഞ്ഞുനടന്നു

പെട്ടന്ന് എന്തോ ഓർത്തപോലെ എന്റെ അടുത്തേക് വന്നു ചെറിയ ഹഗ് തന്നിട്ട് താങ്ക്യൂ പറഞ്ഞു

"എന്ത് പറ്റി "

"ഒന്നില്ല പറയണം എന്ന് തോന്നി .. പഴയത് ഒന്നും ആലോചിച്ചു വിഷമിക്കരുത് ഇനിയും ജീവ്തം ബാക്കി ഉണ്ട് .. നിന്നെ ഇഷ്ടപെടുന്നവർക് വേണ്ടി ജീവിക്ക് .."

ഞാൻ അവളെ നോക്കിചിരിച്ചു, അവൾ ഒരു പുഞ്ചിരി തന്നു

💬 Comments

View all comments