0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 31K

കൊണ്ട് പോയി

അവിടെ ഒരു വെയ്റ്റിങ് റൂമിൽ വരുത്തിയ ശേഷം ഹിന്ദിയിൽ അവൻ പറഞ്ഞു

"സർ ഇപ്പൊ വരും വെയിറ്റ് ചെയ്യൂ.."

"താങ്ക്യൂ .."

അവൻ അവിടെ നിന്നും പോയി

ഞാൻ പതിയെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോ ആളുകൾ വന്നു തുടങ്ങുന്നേ ഒള്ളു

പെട്ടന്ന് ഓഫീസിൽ ഡോർ തുറന്നു ഒരു അമ്പതു വയസ് പ്രായം തോന്നിക്കുന്ന ആൾ കേറി വന്നു

അദ്ദേഹത്തെ കണ്ടപ്പോ ഞാൻ എണീറ്റു ...

"സിറ്റ് സിറ്റ് .. സിദ്ധാർഥ് അല്ലെ.."

" യെസ് സർ "

"ഞാൻ യോഗേഷ് പട്ടേൽ .. ഇവിടത്തെ മാനേജർ ആണ് .. ഓക്കേ ക്യാബിനിലേക് വരൂ..."

ഞാൻ അയാളുടെ കൂടെ അയാളുടെ ക്യാബിനിലേക് പോയി

കസേരയിൽ ഇരുന്ന ശേഷം പുള്ളി എന്നെപ്പറ്റി ഒക്കെ ചോദിയ്ക്കാൻ തുടങ്ങി

നല്ല സ്നേഹത്തോടെ ഉള്ള പെരുമാറ്റം

എന്റെ താമസ സ്ഥലവും എല്ലാം ചോദിച്ചു മനസിലാക്കിയ ശേഷം

അദ്ദേഹം ലാൻഡ്ഫോൺ എടുത്ത് ആരെയോ വിളിച്ചു

" ആരാധന please come to my cabin "

ആരാധന നല്ല പേര് , ഞാൻ മനസിൽ പറഞ്ഞു

ഒരു ഒരു മിനിറ്റ് കഴിഞ്ഞപ്പോ ആരോ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു

ആരാധന ആയിരിക്കും എന്നു പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോ ഞാൻ ഞെട്ടിപ്പോയി

ഇന്നലെ മാളിൽ വെച്ച് എന്നെ ചീത്ത വിളിച്ച ആ പെൺ

ഈശ്വര അപ്പൊ അതിനും ഒരു തീരുമാനമായി

എന്റെ ഇരിപ്പും ആ നോട്ടവും കണ്ടു ഉള്ളിലേക്കു കേറി വന്ന അവളുടെ മുഖത്തു ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന സംശയം പോലെ തോന്നി

💬 Comments

View all comments