0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 31.5K

..

പെട്ടന്ന് അവളുടെ മുഖം മാറി ആളെ മനസിലായപോലെ ..

" ആഹ് ആരാധന ഇതാണ് നിങ്ങളുടെ ടീമിലെ ന്യൂ ജോയിനീ , സിദ്ധാർഥ് .., സിദ്ധാർഥ് ഇത് ആരാധന "

അവൾ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു

"ആഹ്ഹ പിന്നെ ഇയാളും കേരളത്തിൽ നിന്നാണ് .." യോഗേഷ് സർ പറഞ്ഞു

"ഏഹ്ഹ് " ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി.. ഇവൾ മലയാളി ആയിരുന്നോ...

അവളുടെയും അവസ്ഥ മറിച്ചായിരുന്നില്ല .. എന്നെ തന്നെ നോക്കി നില്പുണ്ട്

"ഓക്കേ എന്നാൽ you can go back to work , ആരാധന ഇയാളുടെ ജോബ് ഒക്കെ ഒന്ന് മനസിലാക്കി കൊടുക്ക്"

അതും പറഞ്ഞു എനിക്ക് യോഗേഷ് സർ ഒരു ഷേക്ക് ഹാൻഡ് തന്നു

ഡോർ തുറന്നു ഇറങ്ങി പോകുന്ന ആരാധനയുടെ പിന്നാലെ ഞാനും വെച്ച് പിടിച്ചു

"കൊള്ളാം , ഇവളെ കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്, പക്ഷെ ഇവൾ ഇന്നലെ എന്നെ തെറിവിളിച്ചില്ലേ.. എന്തായാലും സഹിക്കുകതന്നെ .."

ആരോടെന്നില്ലാതെ പറഞ്ഞ ശേഷം അവളുടെ പിന്നാലെ ഞാൻ നടന്നു

ഡെസ്ക്ന്റെ മുന്നിൽ എത്തിയപ്പോൾ അവളവിടെ നിന്നതിനു ശേഷം എന്നെ തിരിഞ്ഞു നോക്കി

"നാട്ടിൽ എവിടെയാ മാഡം .." ഞാൻ ചോദിച്ചു

"അത് അറിഞ്ഞിട് തനിക് ഇപ്പോ എന്ത് കിട്ടാൻ ആണ് .." അവളുടെ ആ മറുപടി എനിക്ക് നാണക്കേട് പോലെ തോന്നി

ഭാഗ്യം ആരും കേട്ടില്ല

അതിനു ശേഷം താകീത് പോലെ പറഞ്ഞു

"മര്യാദക് നിന്നാൽ തനിക്ക് കൊള്ളാം .. തന്നെപോലെകുറെ എണ്ണത്തിനെ കണ്ടിട്ടാ ഞാൻ

💬 Comments

View all comments