0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 33.1K

പോയി ഇരുന്നു

ആരാധന അവളുടെ ലാപ്ടോപ്പിൽ എന്തോ കാര്യമായി ചെയ്യുന്നുണ്ട്.

ഞാൻ പതിയെ അവിടെ ഇരുന്നു ഫോൺ നോക്കി , പാറുവിന്റെ ഒരു ഓൾ ദി ബെസ്റ് മെസ്സേജ് വന്നുകിടപ്പുണ്ട്

ഞാൻ അതിനു ഒരു ഇമോജിയും വൈകീട്ട് നിന്നെ ഒന്ന് കാണണം എന്ന് റിപ്ലയും കൊടുത്തു അപ്പോളേക്കും പ്രശാന്ത് വന്നു കാര്യങ്ങളൊക്കെ പറയാൻ തുടങ്ങി

ഞങ്ങളുടെ വർക്കിന്റെ രീതികളെ പറ്റിയും clients നെ പറ്റിയുമെല്ലാം പറഞ്ഞു .

പെട്ടന്ന് ഒരു ശൂ .. എന്ന സൗണ്ട് കേട്ടുനോക്കിയപ്പോ നീരാജാണ്

" എന്താ ബ്രോ.."

" ബ്രോയോട് നേരത്തെ ആ യക്ഷി എന്താ പറഞ്ഞെ "

"യക്ഷിയോ ..."

"ആ ആരാധന ..., അവളെ എല്ലാരും യക്ഷി എന്ന വിളിക്കുന്നെ.. ഞങ്ങളുടെ രക്തം ഊറ്റി കുടിക്കലാണ് അവളുടെ പ്രധാന പരുപാടി .."

ഞാൻ ഒരു ചിരിയോടെ അവനോട് പറഞ്ഞു

"അത് ഞങ്ങൾ ഒന്ന് പരിചയപെട്ടതാ ..."

അവിടെ അവൾ പറഞ്ഞത് പറഞ്ഞാൽ ഞാൻ നാണം കെടും അതുകൊണ്ട് കൂടുതൽ അവനോട് വിശദീകരിക്കാൻ പോയില്ല

അപ്പോളേക്കും ലഞ്ച് ബ്രേക്ക് ആയി

ഫുഡ് എടുക്കാത്തത് കാരണം ഞാൻ ക്യാന്റീനിലേക് പതിയെ വച്ചുപിടിച്ചു, ഫുഡ് വാങ്ങി സീറ്റ് നോക്കുമ്പോളാണ്

"ബ്രോ ഇവിടെ വാ .. ഞങ്ങൾക്കൊപ്പം ഇരിക്കാം " ഋഷിയാണ്

ഞാൻ അവിടിടെക് പോകുമ്പോ ആരാധന ഒറ്റക് അവിടെ ഇരുന്നു ഫുഡ് കഴിക്കുന്നുണ്ടായി

ഞാൻ നേരെ എന്റെ ടീമിലെ ആൾക്കാരുടെ കൂടെ അവരുടെ ഒപ്പം ഇരുന്നു ശേഷം അനുഷ്ക പറഞ്ഞു

"നേരത്തെ മര്യാദക് പരിചയപ്പെടാൻ പറ്റിയില്ല ആ യക്ഷി അവിടെ ഉണ്ടായിരുന്നല്ലോ ,

💬 Comments

View all comments