0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 34.3K

സിദ്ധാർത്ഥിന്റെ സ്ഥലം എവിടെയാ ."

"ഞാൻ കേരളത്തിൽനിന്നാണ് വരുന്നത്, ഇവിടെ ഇപ്പൊ അശോക് വിഹാറിൽ താമസിക്കുന്നു "

അതിനു ശേഷം എല്ലാരും പരസ്പരം കുറച്ചൂടെ പരിചയപെട്ടു

വീട്ടിൽ ആരൊക്കെയുണ്ട്, ഡൽഹി ഇഷ്ടപ്പെട്ടോ, പഠിച്ചതൊക്കെ എവിടെയാ അങ്ങനെ ഒക്കെ ചോദ്യങ്ങൾ വന്നു

പെട്ടന്നായിരുന്നു അവന്തിക ചോദിച്ചത് " സിംഗിൾ ആണോ "

ഞാൻ ഞെട്ടി പോയി ഇത്രപെട്ടെന്ന് ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല

ഞാൻ എന്താ പറയണ്ടേ എന്ന് ആലോചിച്ചു ഇരുന്നപ്പോ എന്റെ ഫേസ് ചേഞ്ച് ആയത് കണ്ടിട്ടെന്നോണം നീരജ് പറഞ്ഞു

"അവന്തിക അവൻ വന്നിട്ടല്ലേ ഒള്ളു അപ്പോളേക്കും വളക്കാൻ തുടങ്ങിയോ..."

എല്ലാവരും ചിരിയായിരുന്നു അത് കേട്ടിട്ട്

അവന്തിക ആണേൽ ഇത് കേട്ടിട്ട് നാണം വന്നിട്ട് ഇരിക്കുന്നു

"ഇവൾക് നാണം ഒക്കെ വരോ ..." തൃപ്തി ആയിരുന്നു

അങ്ങനെ പരസ്പരം കളിയാക്കികൊണ്ട് ഫുഡ് കഴിച്ചു എല്ലാരും എഴുനേറ്റു

ഇതെല്ലം കണ്ട ആരാധന അവിടെ ഇരിപ്പുണ്ടായി

നീരജ് യുപിയിൽ നിന്നാണ്, ഋഷിയും തൃപ്തിയും പഞ്ചാബ്, അനുഷ്ക തെലുങ്കാന , പ്രശാന്ത് ഡൽഹി പിന്നെ അവന്തിക മഹാരാഷ്ട്ര ... ഈ ചെറിയ നേരംകൊണ്ട് ഇതെല്ലം ഞാൻ മനസിലാക്കി

പിന്നെ വേറെ ഒരു കാര്യം കൂടി തൃപ്തിയും ഋഷിയും couples ആണ്

ഉച്ചക്കുശേഷം സമയം പെട്ടന്ന് പോകുന്നതുപോലെ തോന്നി ... എല്ലാവരും അവരുടെ ജോലിത്തിരക്കിൽ ആയിരുന്നു , അതിന്റെ ഇടയിൽ പ്രശാന്ത് എനിക്ക് കാര്യങ്ങൾ പറഞ്ഞു തന്നു .

അഞ്ചുമണി ആയപോളെക്കും ഓരോരുത്തർ ജോലിയെല്ലാം തീർത്തു പോയിത്തുടങ്ങി

"ഇവിടെ അഞ്ചുമണി കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും പോകാം പക്ഷെ ജോലി തീരത്തിന് ശേഷം .."

💬 Comments

View all comments