Chapter Title : മന്നാടിയാർ കോട്ട 3 [Ramavarma]

പെട്ടെന്ന് നേരം വെളുക്കാൻ കൊതിച്ചിരുന്നത് കൊണ്ടാണോ എന്നറിയില്ല, എഴുന്നേറ്റപ്പോൾ സമയം വൈകിപ്പോയിരുന്നു...
'ശേ! രാവിലെ ചെറിയമ്മയുടെ കൂടെ കൂടണം എന്ന് കരുതിയതാണ്, എല്ലാം പോയി...' ഞാൻ വിഷമത്തോടെ താഴേക്ക് നടന്നു.
ഞാൻ ചെല്ലുമ്പോൾ ചെറിയമ്മ എന്നെ വിളിക്കാൻ മുകളിലേക്ക് വരികയായിരുന്നു.
ചെറിയമ്മ ഉമ്മറത്തേക്ക് നോക്കി പറഞ്ഞു: "ദേ... കുട്ടി എഴുന്നേറ്റു വരുന്നുണ്ട്."
ഞാൻ നോക്കുമ്പോൾ അച്ഛൻ എവിടേക്കോ പോകാൻ ഒരുങ്ങി നിൽക്കുന്നു. അച്ഛൻ എന്നെ കണ്ടപ്പോൾ പറഞ്ഞു:
"ബ്രഹ്മദത്തൻ തിരുമേനിയുടെ അപ്പൻ തിരുമേനി ബ്രഹ്മലോകം പൂകി...
നമുക്ക് വളരെ വേണ്ടപ്പെട്ട ആളായിരുന്നു. ഞാൻ അങ്ങോട്ട് പുറപ്പെടുകയാണ്.
കുട്ടനും വേലുവും കൂടെ പോരുന്നുണ്ട്. അവിടുത്തെ ചടങ്ങുകൾ കഴിഞ്ഞ് അവർ ഇങ്ങു മടങ്ങും...
ഞാൻ അവിടുന്ന് ചോനൻപാറയിലേക്ക് പോകും."
ഞാൻ തലയാട്ടി കേട്ടു.
അച്ഛൻ തുടർന്നു: "സുമതി കുളിച്ചു കയറിക്കഴിഞ്ഞാൽ ഇടയ്ക്ക് കണ്ണൻ കളത്തിൽ ഒന്ന് പോകണം.
കുട്ടനോട് പറഞ്ഞേക്കാം... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കുട്ടനോട് പറയുക. ഞാൻ ഇറങ്ങുന്നു."
ഞാൻ "ശരി" എന്ന് പറഞ്ഞു.
അച്ഛൻ ഒരു പെട്ടിയുമായി ഇറങ്ങി കാറിൽ കയറി.
അവർ പടിപ്പുര കടന്നു പോയി...
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ചെറിയമ്മയെ കൂടെ കണ്ടില്ല. ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. ചെറിയമ്മ അവിടെയുണ്ടായിരുന്നു.
ഞാൻ ചോദിച്ചു: "ചെറിയമ്മ ഇങ്ങ് പോന്നോ നേരത്തെ...?"
ചെറിയമ്മ: "ഞാൻ എന്തിനാ അവിടെ നിൽക്കുന്നത്...?"
ഞാൻ: "ഞാൻ കരുതി യാത്രയാക്കാൻ നിൽക്കുകയാണെന്ന്..."
ചെറിയമ്മ: "ഇത് എല്ലാ മാസവും ഉള്ളതല്ലേ..."
ഞാൻ ആശ്ചര്യത്തോടെ: "മരണമോ...?"
ചെറിയമ്മ: "ഓ! അതല്ല... ചോനൻപാറയിലേക്ക് പോകുന്നത്!"
ഞാൻ: "ആ... ഞാൻ ചോദിക്കാൻ വരികയായിരുന്നു, എന്താണ് സംഭവം...?"
ചെറിയമ്മ: "അത് തമ്പുരാൻ
💬 Comments
View all comments