0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 461.7K

അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാല് ദിനങ്ങൾ കടന്നുപോയി.

ഇന്ന് വലിയമ്മ വീട്ടിലുള്ളത് എനിക്ക് ആകെ പേടിയുണ്ടാക്കി.

ഇത്രദിവസം ചെറിയമ്മയോട് എത്ര അടുത്തു...!

ഇനി അതുപോലെ പറ്റുമോ?

വലിയമ്മ എന്നെ എങ്ങനെയായിരിക്കും ഇനി കാണുക?

ചോദ്യങ്ങൾ നിറയെ വന്നു.ഉത്തരം... പേടി മാത്രം!

ഇതുവരെ ഉണ്ടായിരുന്ന ധൈര്യമൊക്കെ ചോർന്നുപോയതുപോലെ തോന്നി.

ഞാൻ എഴുന്നേറ്റു കട്ടിലിൽ തന്നെ ഇരുന്നു.

താഴേക്ക് പോകാൻ ഒരു മടി. മടിയല്ല, പേടി!

കുറച്ചുനേരം മുറിയിലൂടെ നടന്നു.

എങ്ങനെ വലിയമ്മയെ കാണും?

എന്ത് മിണ്ടും?

ഒരു ഉത്തരവും കിട്ടുന്നില്ല.

വീണ്ടും വന്നു കട്ടിലിൽ ഇരുന്നു.

നോക്കുമ്പോൾ ചെറിയമ്മ വാതുക്കൽ വന്നു താടിക്ക് കൈകൊടുത്തു നിൽക്കുന്നു.

ചെറിയമ്മ ചിരിച്ചുകൊണ്ട് കയറിവന്നു എന്നോട് ചോദിച്ചു:

"എന്താ എന്റെ പൊന്നിന് വലിയ ആലോചന...?"

ഞാൻ: "താഴോട്ട് വരാൻ ഒരു മടി.

എവിടെയോ ഒരു പേടി പോലെ... വലിയമ്മ വല്ലോം പറയുമോ എന്ന്."

ചെറിയമ്മ: "അയ്യേ... ഇന്നലെ വരെ വലിയമ്മ വരട്ടെ ഞാൻ മുക്കിൽ വലിച്ചുകയറ്റും എന്ന് പറഞ്ഞു നടന്നിട്ട്, ഇപ്പോൾ പേടിച്ചിരിക്കുന്നോ...?"

ഞാൻ: "അത് ഇപ്പോൾ ലേശം പേടി, അതെ ഉള്ളൂ."

ചെറിയമ്മ: "പൊന്നു പെട്ടെന്ന് താഴെ വാ... ഏടത്തി ഇപ്പോൾ കിടക്കുവാ. ഏടത്തി വരുമ്പോഴേക്കും എന്റെ പൊന്നു സുന്ദരക്കുട്ടൻ ആയിരിക്കണം."

ഞാൻ: "അതെന്താ?"

ചെറിയമ്മ: "ആ, എന്നാൽ ഇങ്ങനെ മുണ്ടും ഉടുത്തു നടന്നോ..."

ഞാൻ: "അയ്യോ... അത് സ്വത്ത് വേണ്ടേ ഉടുപ്പിക്കാൻ...?"

ചെറിയമ്മ: "അതാ ഞാനും പറഞ്ഞത്, കുളിച്ചിട്ടു വരാൻ."

ഞാൻ: "എന്നാൽ ബാ..."

അങ്ങനെ ഞാൻ പെട്ടെന്ന് കുളിയും കഴിഞ്ഞ് അടുക്കളയിൽ വന്നു, മുണ്ട്

💬 Comments

View all comments