Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
നേരെ ഉടുക്കാൻ.
ചെറിയമ്മ: "വാ, മുണ്ട് ഉടുപ്പിക്കാം..."
ചെറിയമ്മ മുണ്ട് നേരെയാക്കി ഉടുപ്പിച്ചു തന്നു.
ചെറിയമ്മ: "കണ്ടോ, ഇപ്പോൾ എന്റെ പൊന്നു സുന്ദരക്കുട്ടൻ ആയി!"
ഞാൻ: "ഞാൻ കുളിച്ചുവന്നാലേ സുന്ദരൻ ആകുകയുള്ളൂ...? എന്റെ സ്വത്ത് എപ്പോഴും സുന്ദരിക്കുട്ടി അല്ലേ..."
ചെറിയമ്മ: "ഹ ഹാ... അതിനു കുംഭകർണൻ എപ്പോഴാ എന്നെ കുളിക്കാതെ കണ്ടിട്ടുള്ളത്?"
ഞാൻ ആലോചിച്ചു... അത് ശരിയാണല്ലോ, ഞാൻ എണീക്കും മുൻപേ ചെറിയമ്മ കുളിക്കും!
ഞാൻ: "ഓ, അതിനു ഇപ്പോൾ കാണണം ഉണ്ടോ, എനിക്ക് അറിയുന്നത് അല്ലേ എന്റെ സ്വത്തിനെ...?"
ചെറിയമ്മ ചിരിച്ചുകൊണ്ട്: "ആട്ടെ, ഏടത്തി ഉള്ളപ്പോഴും എന്നെ പൊന്നു ഇങ്ങനെ വിളിക്കുമോ?"
ഞാൻ: "വലിയമ്മ ഉള്ളപ്പോൾ സ്വത്ത് എന്നെ എന്ത് വിളിക്കും?"
ചെറിയമ്മ ചിരിച്ചിട്ട് പറഞ്ഞു: "ഞാൻ... ഉണ്ണി... കണ്ണാ... കള്ളാ... പൊന്നെ... സ്വത്തെ... അങ്ങനെ എനിക്ക് ഇഷ്ടമുള്ളപോലെ വിളിക്കും."
ഞാൻ: "ശരിക്കും...?"
ചെറിയമ്മ: "സംശയം, എന്തേ?"
ഞാൻ: "ഓ, അപ്പോൾ ശരിക്കും ആണല്ലേ... എന്നാൽ ഞാനും സ്വത്തെ വിളിക്കും."
ചെറിയമ്മ: "ഹ ഹാ... ഏടത്തിയെ പേടിച്ചിരുന്ന ആളാ..."
ഞാൻ: "ശോ... ഓർമ്മിപ്പിക്കാതെ..."
അപ്പോഴേക്കും വലിയമ്മ അങ്ങോട്ടേക്ക് വന്നു. ഞാൻ ചെറിയമ്മയുടെ പുറകിൽ നിന്നു.
വലിയമ്മ: "എന്താ രണ്ടുംകൂടി ഇവിടെ ഒരു ചർച്ച...?"
ചെറിയമ്മ: "അവൻ കുളി കഴിഞ്ഞ് വന്നു, ഏടത്തി അവിടുന്ന് വന്നില്ലേ എന്ന് തിരക്കുകയായിരുന്നു."
വലിയമ്മ: "ഓ... ഇന്നലെ വരെ അവന് വലിയ നാക്കായിരുന്നല്ലോ...
എന്നിട്ടു ഇപ്പോൾ നിന്റെ കുണ്ടി പുറകിൽ പോയി ഒളിച്ചുനിൽക്കുന്നോ...?"
ഞാൻ അത് കേട്ടപ്പോൾ അവിടുന്ന് ലേശം മാറിനിന്നു.
ചെറിയമ്മ: "ഹാ, അവന്റെ കാച്ചട്ട ഒക്കെ മാറ്റി മുണ്ട്
💬 Comments
View all comments