Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
ആയോ...?"
ഞാൻ: "നിക്കർ... അത് ചെറിയമ്മ പറഞ്ഞു മാറ്റിച്ചതാ, "
ഞാൻ നോക്കുമ്പോൾ ചെറിയമ്മ ചിരിക്കുന്നു!
ശേ, വലിയ കഥ പറഞ്ഞിട്ട് വായിൽനിന്ന് 'ചെറിയമ്മ' എന്ന് ആണല്ലോ വന്നത്...
വലിയമ്മ: "അത് അവളുടെ ആവശ്യം അല്ലേ... നിന്നെ ഒരു മനുഷ്യക്കോലത്തിൽ കാണാൻ..."
ചെറിയമ്മ ചിരിച്ചു: "അത് ഏടത്തി, ഇവനോട് കളത്തിൽ പോകണം എന്ന് പറഞ്ഞിട്ടുണ്ട്.
അപ്പോൾ ഇവൻ ആ നിക്കറും ഇട്ട് അവിടെ ചെന്നാൽ, ഇവനെ തമ്പുരാൻ എന്ന് അവർക്ക് തോന്നുവോ...?"
വലിയമ്മ: "ഓ, എന്നിട്ടു ഇപ്പോൾ കൊച്ചു മന്നാടിയാർ ആയോ?"
ചെറിയമ്മ എന്നെ ചേർത്ത് പിടിച്ചിട്ടു: "പിന്നെ, കണ്ടില്ലേ ഇപ്പോൾ ഇത് ഇവിടുത്തെ ചെറിയ തമ്പുരാൻ! അല്ലേടാ പൊന്നെ...?"
ഞാൻ ഒന്നു ചിരിച്ചു.

വലിയമ്മ: "ആ, അല്ലെങ്കിലും നിങ്ങൾ ഇപ്പോൾ അടയും ചക്കരയും ആണല്ലോ..."
ചെറിയമ്മ: "അതേല്ലോ, ഇത് ഇപ്പോൾ എന്റെ പൊന്നല്ലേ..."
വലിയമ്മ: "മം, നീ അങ്ങനെ പറഞ്ഞുനടന്നോ... ഒടുക്കം ഈ ചെക്കൻ നമ്മളെ ചവിട്ടി പുറത്താക്കും..."
ഞാൻ ചെറിയമ്മയെ ചേർത്ത് പിടിച്ചു പറഞ്ഞു: "ഞാൻ ആരെയും പുറത്തൊന്നും ആക്കില്ല... എന്റെ ചെറിയമ്മയെ ഒട്ടും ഇല്ല!"
വലിയമ്മ: "കണ്ടോ... അപ്പോൾ അവൻ എന്നെ പുറത്താക്കും എന്ന്..."
ഞാൻ: "ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല..."
വലിയമ്മ: "എന്നാ, നിനക്ക് കൊള്ളാം... അല്ല, നീ എന്തിനാ ഇവിടെ നിന്നു വട്ടം കറങ്ങുന്നേ? കഴിക്കാൻ ആകുമ്പോൾ വിളിച്ചോളാം..."
ഞാൻ ഒന്നും മിണ്ടാതെ ഉമ്മറത്ത് പോയി ഇരുന്നു.
ഏടത്തി: "നീ എന്താടി മുഖം വീർപ്പിച്ചു നിൽക്കുന്നത്?"
ചെറിയമ്മ: "ഏടത്തി, എന്തിനാ അങ്ങനെ പറഞ്ഞേ?
വെറുതെ ആ പാവത്തിനെ വിഷമിപ്പിക്കണേ?"
ഏടത്തി:
💬 Comments
View all comments