Chapter Title : മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ [കത്തനാർ]
ഹൃദയമിടിപ്പ് സ്വന്തം ശബ്ദത്തെ മറയ്ക്കുമെന്നു തോന്നിയെങ്കിലും അവൾ പറഞ്ഞു:
“എനിക്കും ഇഷ്ടമാണ്.”
നവീന്റെ മുഖത്ത് ആദ്യം സംശയം തെളിഞ്ഞു. കേട്ടതു ശരിയാണോ എന്നറിയാൻ ശ്രമിക്കുന്നതുപോലെ.
അഞ്ജലി വീണ്ടും പറയാൻ തയ്യാറായില്ല.
മഴ മരത്തിന്റെ ഇലകളിൽ ശക്തിയായി പതിച്ചു. വള്ളം ചെറുതായി ഇളകി. ഇരുവരുടെയും മുട്ടുകൾക്കിടയിൽ ഏതാനും ഇഞ്ച് ദൂരം മാത്രം.
നവീൻ കൈ നീട്ടാൻ ശ്രമിച്ചു. പിന്നെ മടിച്ച് പിൻവലിച്ചു.
അഞ്ജലി അത് കണ്ടു.
അവൾ സ്വന്തം കൈ പതുക്കെ അവന്റെ തുറന്ന കൈപ്പത്തിയിൽ വെച്ചു.
വള്ളം തുഴഞ്ഞ് പരുക്കനായ കൈ. ചെറുമുറിവുകൾ. താറിന്റെ കറ മാഞ്ഞുപോകാത്ത വിരലുകൾ.
നവീൻ അവളുടെ കൈയിൽ മൃദുവായി പിടിച്ചു.
“ഇനി കത്തുകളിൽ സ്നേഹത്തോടെ എന്നെഴുതാമോ?” അഞ്ജലി ചോദിച്ചു.
“ഇനി എഴുതാതിരുന്നാലും മനസ്സിലാകും.”
“എങ്കിലും എഴുതിക്കൂടെ?”
“ശെരി. ഞാൻ എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്. “
“എല്ലാ കത്തുകളും?”
“എല്ലാം.”
“ഞാൻ വഴക്കിട്ടാൽ?”
“അപ്പോൾ എല്ലാം തിരിച്ചുതരാം.”
“ഞാൻ കത്തിച്ചുകളയും.”
“നീ കത്തിക്കില്ല.”
“എങ്ങനെ അറിയാം?”
“നീ പഴയ ബസ് ടിക്കറ്റ് പോലും പുസ്തകത്തിനുള്ളിൽ സൂക്ഷിക്കുന്ന ആളാണ്.”
“എന്റെ പുസ്തകങ്ങൾ പരിശോധിച്ചിട്ടുണ്ടോ?”
“ഇല്ല. നീ അങ്ങനെയായിരിക്കുമെന്ന് അറിയാം.”
“എല്ലാം അറിയാമെന്നാണോ?”
“എല്ലാം അല്ല.”
“എന്താണ് അറിയാത്തത്?”
നവീൻ അവളുടെ കൈ അല്പം മുറുകെപ്പിടിച്ചു.
“ഇനി അറിയാനുള്ളത്.”
മഴ കുറഞ്ഞുതുടങ്ങി.
വെള്ളത്തിലെ വൃത്തങ്ങൾ അകന്നു. മരത്തിന്റെ ഇലകളിൽനിന്ന് തുള്ളികൾ ഇപ്പോഴും പതിച്ചെങ്കിലും ആകാശം തെളിഞ്ഞു.
നവീൻ തുഴ കൈയിലെടുത്തു. അഞ്ജലി കൈ പിൻവലിക്കേണ്ടിവന്നു.
വള്ളം മരത്തിന്റെ മറവിൽനിന്ന് പുറത്തേക്കു നീങ്ങി.
മഴയ്ക്കുശേഷമുള്ള വെളിച്ചത്തിൽ തോട് പുതിയതായി തോന്നി. വീടുകളുടെ നനഞ്ഞ മേൽക്കൂരകൾ മിനുങ്ങി. പാടങ്ങളിലെ വെള്ളത്തിൽ
💬 Comments
View all comments