Chapter Title : മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ [കത്തനാർ]
മുടി എങ്ങനെയാണ് വയ്ക്കുന്നത്?
ചിരിക്കുമ്പോൾ ഇപ്പോഴും മുഖം തിരിക്കുമോ?
കള്ളം പറയുമ്പോൾ വെള്ളത്തിലേക്കു നോക്കുമോ?
കോളേജ് ക്യാമ്പസിൽ ആളുകൾ നിറഞ്ഞിരുന്നു. ക്ലാസുകൾക്കിടയിലെ സമയം. വിദ്യാർത്ഥികൾ കൂട്ടമായി നടന്നു. ചുവരുകളിൽ പരിപാടികളുടെ പോസ്റ്ററുകൾ. ഒരു വശത്ത് ക്യാമ്പസ് പത്രത്തിന്റെ ചെറിയ ഓഫീസ്.
നവീൻ വഴിയറിയാതെ നിൽക്കുമ്പോൾ കൈയിൽ നോട്ടുബുക്കുമായി ഒരാൾ മരത്തിനരികിൽ സംസാരിക്കുന്നതു കണ്ടു.
അഞ്ജലി.
അവൾ മറ്റൊരു വിദ്യാർത്ഥിയോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. മുടി പിന്നിലേക്കു കെട്ടിയിരുന്നു. ഇളംനിറമുള്ള കോട്ടൺ സാരി. കൈയിൽ പേന. സംസാരിക്കുമ്പോൾ ഇടയ്ക്കിടെ കുറിപ്പെടുക്കും.
മുന്നിലുള്ളയാൾ മറുപടി തീർക്കുന്നതുവരെ തടസ്സപ്പെടുത്താതെ കേൾക്കും. പിന്നെ കൃത്യമായ മറ്റൊരു ചോദ്യം.
നവീൻ ദൂരത്തുനിന്നു നിന്നു.
അവന്റെ ഓർമ്മയിലെ അഞ്ജലി ചുരിദാർ ധരിച്ച് വള്ളത്തിൽ ബാഗ് മുറുകെ പിടിച്ച പതിനാറുകാരിയായിരുന്നു. മുന്നിൽ നിൽക്കുന്ന യുവതിയുടെ നടപ്പിലും ശബ്ദത്തിലും ആത്മവിശ്വാസമുണ്ടായിരുന്നു.
അവർ ഒരേ ആളാണെന്ന് മനസ്സിലാക്കാൻ അവന് ഒരു നിമിഷം വേണ്ടിവന്നു.
സംഭാഷണം അവസാനിച്ചപ്പോൾ അഞ്ജലി കുറിപ്പുകൾ നോക്കിക്കൊണ്ട് തിരിഞ്ഞു.
അവൾ നവീനെ കണ്ടു.
കൈയിലെ പേന താഴെ വീണു.
അഞ്ജലി കുനിഞ്ഞ് എടുക്കാൻ ശ്രമിച്ചു. പിന്നെ എടുക്കാതെ നേരെ നിന്നു.
നവീൻ മുന്നോട്ടുനടന്നു.
മൂന്നുവർഷം കത്തുകളിൽ തയ്യാറാക്കിയ വാക്കുകളൊന്നും ഓർമ്മയിലില്ല.
അഞ്ജലി ആദ്യം വന്നു കെട്ടിപ്പുണർന്നു പിന്നെ ചോദിച്ചു:
“എന്താണ് അറിയിക്കാതിരുന്നത്?”
ശബ്ദം പഴയതുപോലെ തന്നെയായിരുന്നു.
പരാതി.
ആശ്വാസം.
വിശ്വസിക്കാൻ കഴിയാത്ത സന്തോഷം.
നവീൻ പറഞ്ഞു:
“കത്തുകൾക്ക് വീട്ടിലെത്തുന്നതുവരെ ക്ഷമയുണ്ടാകും. വായിക്കുന്നവർക്കാണ് ഇല്ലാത്തത്.”
അഞ്ജലി ചിരിച്ചു. “ഈ ഒറ്റ ഡയലോഗും വച്ചോണ്ട് സാറെതുവരെ പോകും?”
അതേ നിമിഷം കണ്ണുകൾ നിറഞ്ഞു.
“ഇത്രയും ദൂരം വന്നിട്ട് ഗോപാലൻ മാഷിന്റെ പഴയ
💬 Comments
View all comments