0%

Chapter Title : മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ [കത്തനാർ]

Author : കത്തനാർ Read All Parts 124.4K

ആളുകൾ നമ്മുടെ ഉള്ളിൽ ജീവിക്കാൻ തുടങ്ങുമോ?

ചോദ്യം എഴുതിയശേഷം അത് മായ്ക്കണമെന്നു തോന്നി. പക്ഷേ കടലാസിലെ മഷി ഉണങ്ങിയിരുന്നു.

നവീന്റെ മറുപടി മൂന്നുദിവസം കഴിഞ്ഞെത്തി.

തുടങ്ങുമായിരിക്കും. എന്നാൽ നമ്മൾ അവരെ യഥാർത്ഥത്തിൽ അറിയുന്നുണ്ടോ, അതോ നമ്മുടെ ഇഷ്ടപ്രകാരം സൃഷ്ടിച്ച രൂപത്തെയാണോ അറിയുന്നത് എന്നതാണ് പേടി.

ആ വരി അഞ്ജലിയെ അസ്വസ്ഥയാക്കി.

എൻ. എങ്ങനെയായിരിക്കുമെന്ന് അവൾ മനസ്സിൽ സൃഷ്ടിക്കാൻ തുടങ്ങിയിരുന്നോ?

അവന് ഉയരമുണ്ടാകുമെന്ന് എന്തുകൊണ്ടോ അവൾ കരുതി. അധികം സംസാരിക്കാത്ത ഒരാൾ. സംസാരിക്കുമ്പോൾ മറ്റുള്ളവർ ശ്രദ്ധിക്കുന്ന തരത്തിലുള്ള ശാന്തമായ ശബ്ദം. പുസ്തകത്തിന്റെ പേജുകൾ മടക്കാത്തവൻ. മഴയിൽ കുടയില്ലാതെ നടക്കാൻ ഇഷ്ടപ്പെടുന്നവൻ.

ഈ കൽപ്പനകളൊന്നും അവൻ എഴുതിയ വാക്കുകളിൽ ഉണ്ടായിരുന്നില്ല.

അവളുടെ മനസ്സ് ഒഴിഞ്ഞ ഇടങ്ങൾ സ്വന്തം ഇഷ്ടപ്രകാരം നിറയ്ക്കുകയായിരുന്നു.

അതേ സമയത്ത് നവീനും ‘എ’യെക്കുറിച്ച് ഒരു രൂപം ഉണ്ടാക്കിയിരുന്നു. സംസാരിക്കുമ്പോൾ ഇടയ്ക്കിടെ മുടി ചെവിക്കുപിന്നിലേക്ക് മാറ്റുന്ന പെൺകുട്ടി. ജനലരികിൽ ഇരുന്ന് വായിക്കുന്നവൾ.

മറ്റുള്ളവരുടെ മുന്നിൽ ദേഷ്യം പ്രകടിപ്പിച്ചാലും ഒറ്റയ്ക്കിരിക്കുമ്പോൾ അതിനെക്കുറിച്ച് കുറ്റബോധം തോന്നുന്നവൾ.

അവളെ അഞ്ജലിയായി നവീൻ ചിന്തിച്ചില്ല.

സ്കൂൾ വിട്ടുള്ള വഴിയിൽ അപരിചിതമായി അഞ്ജലിയെ കാണുമ്പോൾ അവർ തമ്മിലുള്ള സംഭാഷണം ഇപ്പോഴും ചെറുതും പരുക്കനുമായിരുന്നു.

ഒരു ദിവസം കടവിൽവെച്ച് അഞ്ജലി ചോദിച്ചു:

“എന്റെ കൂലി അച്ഛന് കിട്ടിയോ?”

“കിട്ടി.”

“ഞാൻ കടംവെക്കാറില്ലെന്ന് പറഞ്ഞില്ലേ?”

“അത് എല്ലാവരോടും പറഞ്ഞുനടക്കണോ?”

“നീയല്ലേ വാങ്ങാതിരുന്നത്?”

“ഇപ്പോൾ കിട്ടിയല്ലോ.”

“അടുത്ത തവണ അങ്ങനെ വേണ്ട.”

“അടുത്ത തവണ വള്ളം നഷ്ടപ്പെടുത്താതിരുന്നാൽ മതി.”

അഞ്ജലി മുഖംചുളിച്ചു.

അന്ന് രാത്രി അവൾ എൻ.-ന് എഴുതി:

ഇന്ന് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരാളോട് വീണ്ടും സംസാരിക്കേണ്ടിവന്നു. ചിലർക്ക്

💬 Comments

View all comments