Chapter Title : മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ [കത്തനാർ]
നീ ദേഷ്യപ്പെടുമ്പോൾ നെറ്റി ചുളിക്കും. കള്ളം പറയുമ്പോൾ വെള്ളത്തിലേക്കു നോക്കും. പേടിച്ചാൽ ബാഗ് ശക്തിയായി പിടിക്കും. ചിരി ഒളിപ്പിക്കുമ്പോൾ മുഖം തിരിക്കും.”
“ഇതെല്ലാം നോക്കി നടക്കുകയായിരുന്നോ ?”
“വള്ളം തുഴയുമ്പോൾ മുന്നോട്ടും വശങ്ങളിലേക്കും നോക്കണം.”
“ഈ മറുപടി മുമ്പ് പറഞ്ഞതാണ്.” എന്നാലും എന്നെ വായനോക്കി ഇരുന്നു എന്ന് സമ്മതിക്കരുത് കേട്ടോ. “
“ഉം…”
അഞ്ജലി തലകുലുക്കി. പിന്നെ പെട്ടെന്ന് ഓർത്തതുപോലെ ചോദിച്ചു:
“ഞാൻ നിന്നെപ്പറ്റി നിന്നോടുതന്നെ പരാതി പറഞ്ഞപ്പോൾ ഒരു സംശയവും തോന്നിയില്ലേ?”
“ഏതു പരാതി?”
“അത് കേട്ടില്ലേ? എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരാളോട് സംസാരിക്കേണ്ടിവന്നുവെന്നും അയാൾ ഓരോ വാക്കും തർക്കമാക്കുമെന്നും എഴുതിയത്.”
നവീന്റെ മുഖത്ത് തിരിച്ചറിവ് തെളിഞ്ഞു.
“അത് ഞാനായിരുന്നോ?”
“അല്ല. ഗ്രാമത്തിലെ വേറൊരു വള്ളക്കാരന്റെ മകൻ.”
“അപ്പോൾ നീ എന്നെ ഇഷ്ടമില്ലാത്ത മനുഷ്യൻ എന്നു വിളിച്ചു.”
“അന്ന് ഇഷ്ടമില്ലായിരുന്നു.”
“അടുത്ത കത്തിൽ ഞാൻ അയാളെ ന്യായീകരിച്ചല്ലോ.”
“അതു തന്നെയാണ് രസം. നിന്നെപ്പറ്റിയുള്ള പരാതി കേട്ട് നീ തന്നെയാണ് നിന്നെ ന്യായീകരിച്ചത്.”
“നീ ആരെക്കുറിച്ചാണ് എഴുതുന്നതെന്ന് എനിക്കെങ്ങനെ അറിയാം?”
“തോന്നിയില്ലേ?”
“തോന്നി.”
“എപ്പോൾ?”
“കുറച്ചുകഴിഞ്ഞ്.”
“എന്നിട്ടും ചോദിച്ചില്ല?”
നവീൻ ഒരു നിമിഷം ആലോചിച്ചു.
“കത്തിലെ എ എന്നെ ഇഷ്ടപ്പെടുന്നതുപോലെ തോന്നിയിരുന്നു. നേരിലുള്ള അഞ്ജലി എന്നെ സഹിക്കാത്തതുപോലെയും.”
അഞ്ജലിയുടെ കണ്ണുകളിൽ വികാരം മാറി.
“കത്തിലെ എയ്ക്ക് നിന്നെ ഇഷ്ടമായിരുന്നു എന്ന് എങ്ങനെ മനസ്സിലായി?”
“കത്തുകൾ വായിച്ചാൽ മനസ്സിലാകും.”
“എനിക്ക് മനസ്സിലായിട്ടില്ല.”
“എന്നോട് ചോദിച്ച ഓരോ ചോദ്യവും അത്ര ആവശ്യമുള്ളതായിരുന്നില്ല.”
“ഉദാഹരണം?”
“എന്റെ തൂലികാസുഹൃത്ത് പെൺകുട്ടിയാണോ എന്നു നീ വീണ്ടും വീണ്ടും ചോദിച്ചത്.”
“അത് വെറും കൗതുകം.”
“അരവിന്ദിനെക്കുറിച്ച്
💬 Comments
View all comments